ഇതാകും ഭഗവാൻ നിശ്ചയിച്ചിരിക്കുന്നത്,’അതുകൊണ്ടായിരിക്കം ഈ നേർച്ച നടത്താൻ ഇത്ര വൈകിയത്; പുതിയ വീഡിയോയുമായി അമ്പിളി ദേവി
Published on

യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയതാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അമ്പിളി സിനിമയില്‍ മാത്രമല്ല സീരിയലുകളിലും വേഷമിട്ടിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും ഡാന്‍സുമായും താരം സജീവമായിരുന്നു.. കനൽപ്പൂവ് എന്ന സീരിയലിലും അമ്പിളി ഇപ്പോൾ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രണ്ടാമത്തെ ഭർത്താവ് ആദിത്യൻ ജയനുമായി പിരിഞ്ഞ ശേഷം മക്കളാണ് ലോകമെന്ന് പറഞ്ഞാണ് അമ്പിളി ദേവി കഴിയുന്നത്. തുടക്കത്തിൽ സിനിമകളിൽ തിളങ്ങി നിന്നിരുന്ന അമ്പിളി ഇപ്പോൾ സീരിയലുകളിലാണ് ശ്രദ്ധ കൊടുക്കുന്നത്. ഒപ്പം നൃത്ത വിദ്യാലയവും അമ്പിളി നടത്തുന്നുണ്ട്. ഇപ്പോൾ അമ്പിളി തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. ഇപ്പോഴിത മക്കൾക്കൊപ്പമുള്ള അമ്പിളിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരു നേർച്ച നടത്താനെത്തിയ സന്തോഷമാണ് പുതിയ വീഡിയോയിലൂടെ അമ്പിളി ദേവി പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ മൂത്ത മകൻ അപ്പുമോന്റെ പേരിലുള്ള ഒരു നേർച്ച നടത്താൻ വേണ്ടിയാണ് തിരുവനന്തപുരം ജഗതിയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഞങ്ങൾ ഇന്ന് വന്നിരിക്കുന്നത്. കുറെ വർഷങ്ങൾക്ക് മുമ്പ് നേർന്ന നേർച്ചയാണ്. അന്ന് ഞാൻ ഈ ക്ഷേത്രത്തിൽ വരുമ്പോൾ എനിക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ലായിരുന്നു.”അതിനാൽ ഞാൻ ഭഗവാനോട് പ്രാർഥിച്ചിരുന്നു എനിക്കൊരു കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തരികയാണെങ്കിൽ ഭഗവാന്റെ മുമ്പിൽ കൊണ്ടുവന്ന് പഴം കൊണ്ട് തുലാഭാരം നടത്തിക്കൊള്ളാമെന്ന്. പിന്നീട് അപ്പുമോൻ ഉണ്ടായിയെങ്കിലും ആ നേർച്ച നടത്താൻ ഇപ്പോഴാണ് സാധിച്ചത്.’
‘അതുകൊണ്ട് തന്നെ ഭഗവാന്റെ മുന്നിൽ എന്റെ രണ്ട് മക്കൾക്കും ഒരുമിച്ചാണ് പഴം കൊണ്ട് തുലാഭാരം നടത്തുന്നത്. ഒരുപക്ഷെ എന്റെ രണ്ട് കുഞ്ഞുങ്ങളേയും കൊണ്ടുവന്ന് അവർക്ക് രണ്ടുപേർക്കും കൂടെ തുലാഭാരം നടത്തണമെന്നായിരിക്കും ഭഗവാൻ നിശ്ചയിച്ചിരിക്കുന്നത്.’
അതുകൊണ്ടായിരിക്കം ഈ നേർച്ച നടത്താൻ ഇത്ര വൈകിയത്’ എന്നാണ് വീഡിയോ പങ്കുവെച്ച് അമ്പിളി ദേവി പറഞ്ഞത്. നിരവധി പഴക്കുലകൾ വാങ്ങിക്കൊണ്ട് വന്നിരുന്നു അമ്പിളിയും അച്ഛനും അമ്മയും.
അമ്പിളിയുടെ അച്ഛനാണ് തുലാഭാരം നടക്കുന്നിടത്തേക്ക് പഴം ചുമന്നുകൊണ്ട് വന്നത്. താൻ സഹായിക്കാമെന്ന് പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ലെന്നും ഒറ്റയ്ക്ക് അച്ഛൻ പഴക്കുലകൾ ചുമന്ന് പടി കയറിയെന്നും കുഴഞ്ഞുപോയിയെന്നും അമ്പിളി വീഡിയോയിൽ പറയുന്നുണ്ട്.വീഡിയോയിൽ ഉടനീളം മക്കളുടെ കുസൃതികളും അമ്പിളി ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പിളിയുടെ എല്ലാ വീഡിയോയ്ക്കും നിരവധി ആരാധകരുണ്ട്. ആദിത്യനുമായി പിരിഞ്ഞ ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അമ്പിളിയും മക്കളും താമസിക്കുന്നത്.
അടുത്തിടെ അമ്പിളിയെ കുറിച്ച് ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ‘ലോക വിവരം ഇപ്പോഴാണ് അമ്പിളിക്ക് കിട്ടിയതെന്ന് ആ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി. പണ്ട് അമ്പിളി ഒരു ബേബിയെ പോലെ ആയിരുന്നു. അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ടുകൊണ്ട് അഭിനയിക്കുന്നു.’
‘അത് കഴിഞ്ഞാൽ ആരുമായും ഒരു ബന്ധവും അമ്പിളിക്ക് ഉണ്ടായിരുന്നില്ല. ഡാൻസ് ആയിരുന്നു ആ കുട്ടിക്ക് എല്ലാം. ഇന്ന് മക്കളാണ് ലോകം എങ്കിലും പബ്ലിക്കുമായി ഒരു ബന്ധം അമ്പിളിക്കുണ്ട്. വെൽ മച്ചുവേർഡ് ആയ ഒരു അമ്പിളിയെയാണ് ഞാൻ അവിടെ കാണുന്നത്.’
‘എനിക്ക് ഒരുപാട് സന്തോഷമായി. ഒരു പത്ത് വർഷം മുമ്പെ ഈ അമ്പിളി ആയിരുന്നു എങ്കിൽ അമ്പിളി വേറെ ഒരു ലെവൽ ആയേനെ. ഞാൻ അത് അമ്പിളിയോട് പറഞ്ഞപ്പോൾ അമ്പിളി പറഞ്ഞു എനിക്ക് അവസാന കാലമാണ് ബുദ്ധി വന്നതെന്ന്.’
ഞാൻ അപ്പോൾ അമ്പിളിയോട് പറഞ്ഞു അവസാനകാലമല്ല. കുഞ്ഞ് പ്രായത്തിൽ വിവരം വന്നുവെന്ന് വേണം പറയാനെന്ന്’ എന്നാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...