സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് ഇന്ന് ഉണ്ടായിരുന്നെങ്കിൽ 18 വയസ്സ് തികഞ്ഞേനെ ; നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകുന്നു മകന്റെ ഓർമകളിൽ സബീറ്റ
Published on

ചക്കപ്പഴം ’ സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സബീറ്റ ജോർജ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ച സബീറ്റയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് .എന്നാല്‍ അധികം വൈകാതെ തന്നെ അവരെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ചക്കപ്പഴത്തിൽ ലളിതാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് സബീറ്റ ജോര്‍ജ്. ആ ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് താരം. സിനിമകളിലും താരം പിന്നീട് അഭിനയിച്ചിരുന്നു.
ഇടയ്ക്ക് സബീറ്റ ചക്കപ്പഴം വിട്ടെങ്കിലും ഇന്നും പ്രേക്ഷകർക്ക് സബീറ്റ ലളിതമ്മയാണ്. ചക്കപ്പഴം വീട്ടിലെ സൂപ്പര്‍ താരമായി തിളങ്ങിയിരുന്ന ലളിതാമ്മ ജീവിതത്തിലും ഒരു പോരാളിയാണ്. അഞ്ച് വർഷം മുന്നേ മരിച്ച ഭിന്നശേഷിക്കാരനായ മകൻ മാർക്സിന്റെ ഓർമ്മകളിൽ ജീവിക്കുകയാണ് സബീറ്റ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
മകന്റെ ചിതാഭസ്മം ഇപ്പോഴും നിധിപോലെ സബീറ്റ സൂക്ഷിക്കുന്നുണ്ട്. ഇതേ കുറിച്ച് സബീറ്റ മുൻപ് പറഞ്ഞിട്ടുണ്ട്. മകന്റ എല്ലാ ജന്മദിനത്തിലും ഓർമദിനത്തിലുമെല്ലാം മകന്റെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെക്കുകയും മകൻ നഷ്ടപ്പെട്ടതിനെ കുറിച്ച് വിങ്ങലോടെയും സബീറ്റ സംസാരിക്കാറുമുണ്ട്. മാക്സിനെ കൂടാതെ സാഷ എന്നൊരു മകളും നടിക്കുണ്ട്.
ഇന്ന് മകൻ മാക്സിന്റെ ജന്മദിനമാണ്. പതിവ് പോലെ ജന്മദിനത്തിൽ മകനെയോർത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സബീറ്റ. സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് ഇന്ന് ഉണ്ടായിരുന്നെങ്കിൽ 18 വയസ്സ് തികഞ്ഞേനെ എന്ന് കുറിച്ചു കൊണ്ടാണ് സബീറ്റയുടെ പോസ്റ്റ്.
‘അമ്മ ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞു തോളിൽ തട്ടാൻ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകുന്നു ഞാൻ മകനെ, ഹാപ്പി ബർത്ത്ഡേ മാക്സ് കുട്ടാ,’ എന്നുമാണ് സബീറ്റ കുറിച്ചിരിക്കുന്നത്. മകന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
നിരവധി പേർ മാക്സിന് ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്. അവൻ ദൈവത്തിന്റെ മകനാണ് എന്നൊക്കെയാണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. പോരാളിയായ അമ്മ സബീറ്റയെയും എല്ലാവരും അഭിനന്ദിക്കുന്നുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ അവൻ ഒരു പോരാളിയായിരുന്നു എന്ന് സബീറ്റ പറഞ്ഞിരുന്നു. അവന് ജനിച്ച സമയത്ത് മൂന്ന് ദിവസമേ ജീവിക്കുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷെ ആ പറഞ്ഞവരെ ഒക്കെ അവന് തിരുത്തി. പന്ത്രണ്ട് വര്‍ഷം അവന് ജീവിച്ചു. അവന് കെയര്‍ കിട്ടിയിട്ടുണ്ട്. പക്ഷെ അതിലുപരിയായി അവനൊരു വില്‍ പവറുണ്ടായിരുന്നു എന്നാണ് സബീറ്റ പറയുന്നത്.
പറഞ്ഞവരെയെല്ലാം ഞാന്‍ തിരുത്തുമെന്നുണ്ടായിരുന്നു. അതെനിക്കും പ്രചോദനമായിട്ടുണ്ട്. എന്നോടും ആരെങ്കിലും ചേച്ചിയെ കൊണ്ട് പറ്റുമോ, ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞാല്‍ താൻ അത് ചെയ്ത് കാണിക്കും. ആ പ്രചോദനം തനിക്ക് കിട്ടിയത് തന്റെ മകന് മാക്സില്‍ നിന്ന് ആണെന്നാണ് സബീറ്റ പറഞ്ഞത്.
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...
നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി...
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...