
Malayalam
‘വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക’; ചിത്രം പങ്കുവെച്ച് അമൃത സുരേഷ്; കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!
‘വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക’; ചിത്രം പങ്കുവെച്ച് അമൃത സുരേഷ്; കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒരു പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് അമൃത. ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഇരുവർക്കും സൈബർ ആക്രമണം നേരിടേണ്ടതായി വന്നിരുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. ഇപ്പോഴിതാ, സൗദിയിൽ ഒരു പരിപാടിക്കായി പോയിരിക്കുകയാണ് താരം. ദിലീപ്, നാദിർഷ, കോട്ടയം നസീർ, രഞ്ജിനി ജോസ്, ഡയാന തുടങ്ങിയ താരങ്ങൾക്ക് ഒപ്പമാണ് അമൃതയും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർക്കെല്ലാവർക്കും ഒപ്പമുള്ള ഒരു ചിത്രം അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോൾ ദിലീപിനും നാദിർഷയ്ക്കും ഒപ്പമുള്ള രണ്ടു ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് അമൃത. ‘വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക’ എന്ന അടികുറുപ്പമായാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗായിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുൻപ് വിമർശനങ്ങൾ ഒരുപാട് വന്നിരുന്ന സമയത്ത് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ഇത് പോലെ അമൃത കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. മോശം കമന്റുകൾ ഒഴിവാക്കാൻ വേണ്ടിയാണ് താരം കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ദിലീപിനും സംഘത്തിനും ഒപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫാക്കിയിരുന്നില്ല.
ഗോപി സുന്ദറിനെ ഒഴിവാക്കിയോ എന്നടക്കമുള്ള കമന്റുകൾ ആ ചിത്രത്തിന് താഴെ വന്നിരുന്നു. അതേസമയം, ഒരിടവേളയ്ക്ക് ശേഷമാണ് ദിലീപ് വീണ്ടും സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി സജീവമാകുന്നത്. മലയാള സിനിമയിലേക്കും വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ. കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...