
Malayalam
നിറഞ്ഞ് നിന്ന് ദിലീപ്; നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ ശ്രദ്ധനേടുന്നു
നിറഞ്ഞ് നിന്ന് ദിലീപ്; നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ ശ്രദ്ധനേടുന്നു

മലയാളത്തില്‍ ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങൾ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം.
ഡിസംബർ അവസാന വാരമായിരുന്നു ഹനീഫിന്റെ മൂത്തമകൻ ഷാറൂഖിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. . നടൻ ദിലീപ്, ഇന്നസെന്റ്, നാദിർഷ, തെസ്നിഖാൻ, നിയാസ് ബക്കർ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ വിഡിയോ ഹനീഫ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവർക്ക്. ഷാരൂഖ് ഹനീഫും സിത്താര ഹനീഫും.
ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച വേഷങ്ങളായിരുന്നു. ലെന പ്രധാന വേഷത്തിലെത്തിയ വനിത എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം പ്രത്യക്ഷപ്പെട്ടത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...