Connect with us

മാളികപ്പുറത്തിന് ആശംസയുമായി സൗന്ദര്യ രജനികാന്ത് !

sounarya rajanikanth

featured

മാളികപ്പുറത്തിന് ആശംസയുമായി സൗന്ദര്യ രജനികാന്ത് !

മാളികപ്പുറത്തിന് ആശംസയുമായി സൗന്ദര്യ രജനികാന്ത് !

മാളികപ്പുറത്തിന് ആശംസയുമായി സൗന്ദര്യ രജനികാന്ത് !

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ സാക്ഷാൽ രജനികാന്തിന്റെ മകൾ ആണ് മാളികപ്പുറം തമിഴ് പതിപ്പ് ന് ആശംസകൾ നേർന്നു വന്നത്…

കേരളത്തിലെ പോലെ അല്ലെങ്കിൽ കേരളത്തിലെ ക്കാൾ കിടിലൻ ഹിറ്റ് ആയി മാറട്ടെ… മാളികപ്പുറം..
സിനിമയുടെ തമിഴ്, തെലുങ്ക് ഡബ്ബിഡ് പതിപ്പുകള്‍ ജനുവരി 26 മുതല്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മാളികപ്പുറം പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദനും സംഘവും ചെന്നൈയില്‍ ആയിരുന്നു.

നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്ന്. കല്ലുവിൻ്റെ ഭക്തിയെ പ്രേക്ഷകരിലേക്കും എത്തിക്കുകയാണ് അഭിലാഷ് . ഒരുപക്ഷേ, താളം തെറ്റിപ്പോകാവുന്ന കഥയെ കൃത്യമായ വാണിജ്യ ചേരുവകളോടെ കുറിച്ചിടാൻ അഭിലാഷ് പിള്ളയ്ക്കു കഴിഞ്ഞിട്ടുണ്ട്. രഞ്ജിൻ രാജിൻ്റെ സംഗീത പശ്ചാത്തലും ഏറെ മികച്ച അനുഭവം പകരുന്നുണ്ട്. ഒന്നാം പാതിയിൽ കല്ലുവിൻ്റെ സ്വപ്നവും ജീവിതവും കുടുംബ ബന്ധങ്ങളും പറഞ്ഞ ചിത്രം രണ്ടാം പാതിയിൽ പ്രേക്ഷകരിൽ അത്ഭുതം ജനിപ്പിക്കുന്ന രീതിയിലേക്ക് മാറുകയാണ് പമ്പയിലേക്കുള്ള യാത്രയും എരുമേലി പേട്ടതുള്ളലും കാനന യാത്രയും പതിനെട്ടാം പടി കയറ്റവും അയ്യപ്പ ദർശനവുമൊക്കെയായി ഒരു തീർഥാടന യാത്ര പോലെ സിനിമയെ മാറ്റിയെടുക്കാൻ അണിയറ പ്രവർത്തകർക്കു കഴിഞ്ഞിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്. കല്ലുവിൻ്റെ അയ്യപ്പനായി മാറുന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്കും ആ വിശ്വാസം ഊട്ടിയുറപ്പിക്കും വിധം പകർന്നാടാൻ ഉണ്ണി മികുന്ദനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം കല്ലുവായി എത്തിയ ദേവനന്ദും പീയുഷാകുന്ന ശ്രീപഥും പ്രേക്ഷക മനസിൽ ഇടം പിടിക്കുന്നു. ദേവനന്ദയുടെ ഓരോ ഭാവവ്യതിയാനങ്ങളും പ്രേക്ഷകരുടെതെന്നു തോന്നിപ്പിക്കും വിധമായിരുന്നെങ്കിൽ തൻ്റെ കൗണ്ടറുകളിലൂടെയാണ് ശ്രീപഥ് ശ്രദ്ധ നേടിയത്. ഒപ്പം സൈജു കുറുപ്പ്, രമേഷ് പിഷാരടി, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കർ, അജയ് വാസുദേവ്, ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ശിക്കാരി ശംഭുവിലെ രേവതിയിൽ നിന്നും മാളികപ്പുറത്തിലേക്ക് എത്തുമ്പോൾ വളരെ പക്വതയാർന്ന നടനഭാവം പ്രകടമാക്കാൻ ആൽഫി പഞ്ഞിക്കാരനു കഴിഞ്ഞിട്ടുണ്ട്.

കാവ്യ ഫിലിം കമ്പനിയുടെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് ‘മാളികപ്പുറം’ നിര്‍മ്മിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

More in featured

Trending

Recent

To Top