കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തുവന്നിരുന്നത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു.
ദിലീപിന് ആ കേസില്‍ പങ്കുണ്ടെന്നതിന് തെളിവ് എവിടെ. ദിലീപ് നിരപരാധിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന്റെ കഥയൊന്നും ഞാന്‍ പറയുന്നില്ല. വ്യക്തിപരമായി ഇടപെട്ടൊരാള്‍ എന്ന നിലയില്‍ പറയുകയാണ്. അങ്ങനെയൊന്നും അയാള്‍ ചെയ്തെന്ന് വരാന്‍ വഴിയില്ല. അതിന് പിന്നില്‍ അറിയാന്‍ വയ്യാത്ത കുറെ കാര്യങ്ങളുണ്ട്.
ഞാന്‍ വിശ്വസിക്കുന്നത് ദിലീപിനെ ശിക്ഷിക്കാന്‍ ആവില്ലെന്നത് തന്നെയാണ്. കാരണം ദിലീപിനെതിരെ യാതൊരു തെളിവുമില്ല. ഒരാള്‍ പറഞ്ഞത് കൊണ്ടോ ഒരേ സമയത്ത് ഒരു ടവറിന് കീഴില്‍ വന്നത് കൊണ്ടോ ഒരാളെ ശിക്ഷിക്കാന്‍ പറ്റുമോ? ടവറിന് കീഴില്‍ എത്രയോ പേര് വരും? എന്നും അടൂര്‍ ഗോപാലകൃഷ്ണന് ചോദിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കേസിലെ പ്രതിയായ ദിലീപിനെ മനപ്പൂര്‍വ്വം വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് അടൂര്‍ നടത്തുന്നതെന്നാണ് സംവിധായകന് ബൈജു കൊട്ടാരക്കര പറയുന്നത്. തുടക്കം മുതല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1941 ല്‍ അടുരൂലെ പള്ളിക്കലെന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച അടൂര്‍ ഗോപാലകൃഷ്ണനെന്ന ലോകം അറിയപ്പെടുന്ന മലയാള സിനിമയിലെ സംവിധായകന്, മലയാള സിനിമയെ ലോക സിനിമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്, മലയാളത്തില്‍ കൊമേഴ്ഷ്യല്‍ സിനിമയ്ക്കെതിരെ നീന്തിതുടുങ്ങിയ ഒരു സംവിധായകന്. അങ്ങനെ ഒട്ടനവധി വിശേഷങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചോ ആര്‍ക്കും യാതൊരു പരിഭവമോ പരാതിയോ ഒന്നുമുള്ളതായി പറഞ്ഞ് കേട്ടിട്ടില്ല.
ഒരുപാട് ഒരുപാട് ലോകം അറിയപ്പെടുന്ന സിനിമകള്‍ ചെയ്ത അടൂര്‍, 1972 ല്‍ സ്വയം വരം, 1982 ല്‍ എലിപ്പത്തായം, 94 ല്‍ വിധേയന്, 78 ല്‍ കൊടിയേറ്റം, 87 ല്‍ അനന്തരം, 90 ല്‍ മതിലുകള്‍ പിന്നീടിങ്ങോട്ട് നാല് പെണ്ണുങ്ങള്, നിഴല്‍ക്കുത്ത്, കഥാപുരുഷന്, മുഖാമുഖം, ഒരുപെണ്ണും രണ്ടാണും തുടങ്ങിയ ഒരുപാട് സിനിമകള്‍ ചെയ്ത സംവിധായകനാണ് അടൂര്‍ ഗോപാല കൃഷ്ണന് എ്ന് പറഞ്ഞുകൊണ്ടാണ് ബൈജു കൊട്ടാരക്കര സംസാരിച്ചു തുടങ്ങുന്നത്.
ഇതിനിടയില്‍ ചില സമയത്തെങ്കിലും അടൂര്‍ വിവാദങ്ങളിലും പോയി ചാടിയിട്ടുണ്ട്. ഏതാണ്ട് 90 ലും രണ്ടായിരത്തിലുമൊക്കെ കൊമേഴ്ഷ്യല്‍ രംഗത്ത് മാറ്റ് വരികയും മിമിക്രി രംഗത്തുള്ള നിരവധി ആളുകള്‍ സിനിമയിലേക്ക് വരികയും ചെയ്തു. മലയാള സിനിമ മിമിക്രിയാണെന്ന പ്രസ്താവനയായിരുന്നു അന്ന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയത്.
ഇങ്ങനെ പറഞ്ഞ അടൂര്‍ ഗോപാലകൃഷ്ണന് തന്നെ 2016 ല്‍ മിമിക്രിയിലൂടെ വന്ന ഒരു നടനെ വെച്ച് തന്നെ സിനിമ ചെയ്തു. പിന്നെയും എന്നായിരുന്നു ആ ചിത്രത്തിന്റെ ടൈറ്റില്‍. ദിലീപും കാവ്യാമാധവനുമായിരുന്നു ആ ചിത്രത്തിലെ പ്രധാന കാഥാപാത്രങ്ങലെ അവതരിപ്പിച്ചത്. അതിന് ശേഷമാണ് ഇവരുടെ വിവാഹമൊക്കെ നടന്നത്. ആ ദിലീപ് ഒരു കേസില്‍പ്പെട്ടത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം.
ഒരു നടിയെ ക്വട്ടേഷന്‍ കൊടുത്ത് ബ ലാത്സംഗം ചെയ്ത കേസിലെ എട്ടാം പ്രതിയാണ് ഈ ദിലീപ്. ഏതാണ്ട് 84 ദിവസം ജയിലില്‍ കിടന്നയാളാണ്. അതിന് ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയതും അന്ന് മുതല്‍ കണ്ട് വരുന്ന പ്രവര്‍ത്തികളും അല്ലെങ്കില്‍ ദിലീപിനെതിരെ വന്നുകൊണ്ടിരിക്കുന്ന തെളിവുകളുടെ കൂമ്പാരങ്ങളും ഇവിടെയുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
കോടതിയില്‍ കൊടുത്ത തെളിവുകള്‍ അല്ലെങ്കില്‍ പൊലീസുകാരെ അപായപ്പെടുത്തുമെന്നും വക്കീലിന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തതിന്റേയും തെളിവുകളും ഇവിടെയുണ്ട്. ആ ഓഫീസില്‍ വെച്ച് മൊബൈല്‍ ഫോണിലെ കാര്യങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് കളഞ്ഞതിന്റേതുമായ തെളിവുകളുടെ കൂമ്പാരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതുമായ ഒരു കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി തന്റെ ഇമേജ് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ്.
ഇതിനായി പല കമ്പനികള്‍ വഴി വാര്‍ത്തകള്‍ പടച്ച് വിടുന്നുണ്ട്. ദിലീപിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ നിരന്തരം തെറിപറയും. അതില്‍ പേടിച്ച് പോവുന്ന ചിലരൊക്കെയുണ്ടാവുമെങ്കിലും എല്ലാവരും അങ്ങനെയല്ലെന്ന് കരുതുന്നത് നല്ലതാണ്. അങ്ങനെയൊക്കെയുള്ള ഈ ദിലീപിനെ വെളുപ്പിക്കാന്‍ വേണ്ടിയാണ് അടൂര്‍ ഗോപാലകൃഷ്ണന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ദിലീപ് അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനല്ല, ഇനിയങ്ങ് അമിതാഭ് ബച്ചന് പോലും പറഞ്ഞാലും ഒരു വിധി വരുന്നത് കോടതിയില്‍ കൊടുത്ത ആ തെളിവുകളൊന്നും തെളിവുകളല്ലാതായി മാറില്ലെന്നും അടൂര്‍ മനസ്സിലാക്കണം.
തന്റെ പേരിന്റെ കൂടെയുള്ള ഉണ്ണിത്താനെന്ന ജാതിവാല് മുറിച്ച് കളഞ്ഞ ആളാണ് ഞാനെന്ന് പറഞ്ഞ അടൂര്‍, താങ്കള്‍ ചെയര്‍മാനായിരിക്കുന്ന സ്ഥാപനത്തിന്റെ എംഡി അവിടുത്തെ തൊഴിലാളികളെ വീട്ടു തൊഴിലിന് വെക്കുമ്പോഴും ജാതി വിവേചനം നടത്തുമ്പോഴും രാഷ്ട്രീയക്കാര്‍ക്കൊപ്പം നിന്ന് തുള്ളാതെ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കണമായിരുന്നു.
ജാതീയമായി ചിന്തിക്കുന്നവരെക്കൊണ്ട് തിരിച്ച് ചിന്തിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പറയാനുള്ള ഒരു സാംസ്കാരിക നായകനെന്ന നിലയില്‍ വളര്‍ന്നിട്ടുള്ളയാളാണ് താങ്കള്‍. പക്ഷെ അതിനെല്ലാം വിപരീതമായി മിണ്ടാതിരിക്കുകയും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ആളെ വെളുപ്പിക്കാന്‍ നോക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. തന്റെ സിനിമയില്‍ അഭിനയിച്ചത് കൊണ്ടായിരിക്കാം അത്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രയോജനം ഉള്ളതുകൊണ്ടായിരിക്കാമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...