താരത്തിന് താരത്തിന് നേരെ വിദ്യാര്‍ത്ഥിയില്‍ നിന്ന് നേരിട്ട സംഭവത്തിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’;അപര്‍ണയോട് ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയന്

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടു നടി അപർണ ബാലമുരളി നേരിട്ട ഒരു ദുരനുഭവമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിന്റെ പ്രമോഷനു വേണ്ടി എറണാകുളം ലോ കോളേജിൽ എത്തിയ താരത്തിന്റെ ഒരു വീഡിയോ ആണ് ചർച്ചയുടെ അടിസ്ഥാനം.
ഇപ്പോഴിതാ എറണാകുളം ലോ കോളേജ് യൂണിയന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടി അപര്‍ണ ബാലമുരളിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയന്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയതിന് പിന്നാലെയാണ് യൂണിയന് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. യൂണിയന് ഉദ്ഘാടനത്തോടൊപ്പം അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന തങ്കം സിനിമയുടെ പ്രമോഷനുംകൂടിയാണ് താരങ്ങള്‍ കോളേജില്‍ എത്തിയത്.
യൂണിയന് ഉദ്ഘാടനത്തില്‍ അപര്ണയ്ക്ക് സ്റ്റേജില്‍ കയറി പൂവ് കൊടുക്കുന്നതിനിടെ താരത്തെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു വിദ്യാര്‍ത്ഥി. എന്നാല്‍ ഈ ശ്രമത്തില്‍ നിന്ന് അപര്‍ണ അതിവേഗം കുതറി മാറി. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി വീണ്ടും സ്റ്റേജില്‍ കയറി സംഭവിച്ചത് തെറ്റാണെന്നും ആരാധനകൊണ്ടാണ് സംഭവിച്ചതെന്നും പറഞ്ഞിരുന്നു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായത്.
കോളേജ് യൂണിയന് ഉദ്ഘാടനത്തില്‍ താരത്തിന് നേരെ വിദ്യാര്‍ത്ഥിയില്‍ നിന്ന് നേരിട്ട സംഭവം ഏറെ ഖേദകരമാണെന്നും വിഷയത്തെ യൂണിയന് ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കോളേജ് യൂണിയന് ഔദ്യോഗിക പേജിലൂടെ കുറിച്ചു. സംഭവത്തില്‍ ഇതുവരെ അപര്ണയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും ട്രേളുകളുമാണ് അരങ്ങേറുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അപര്‍ണയ്ക്കൊപ്പം വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ബാജിബാല്‍ എന്നിവരും എത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...