Connect with us

ഗദ്ദാമയും, ആയിഷയും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ച മാധ്യമപ്രവർത്തകക്ക് മഞ്ജു കൊടുത്ത കിടിലം മറുപടി!

ayisha

featured

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാകുന്ന ആയിഷ ജനുവരി ഇരുപതിന്‌ പ്രദർശനത്തിനെത്തുന്നു. ആയിഷയുടെ പ്രസ് മീറ്റിനിടയിൽ ഒരു മാധ്യമ പ്രവർത്തകയുടെ ചോദ്യം ഇതായിരുന്നു. ഗദ്ദാമയും,ആയിഷയും തമ്മിൽ സാമ്യമുണ്ടോ എന്നായിരുന്നു. ആ സിനിമയുമായി ആയിഷയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി

ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ “ആയിഷ” ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് പ്രദർശനത്തിനെത്തിക്കുന്നു. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രഭു ദേവയാണ് .

മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. വിജയ് ദേവരകൊണ്ടയുടെ തെലുഗ്-ഹിന്ദി ചിത്രമായ ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ആയിഷ’. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന

അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്

More in featured

Trending

Recent

To Top