‘ഞാൻ മുടി നീട്ടി വളർത്താനുള്ള കാരണം ഇതാണ് ; ബാബു ആന്റണി പറയുന്നു

തെന്നിന്ത്യന് സിനിമാപ്രേക്ഷകര്ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാബു ആന്റണി. ഭരതന് സംവിധാനം ചെയ്ത ചിലമ്പിലൂടെയായാണ് അദ്ദേഹം തുടക്കം കുറിച്ചത്. വൈശാലി, അപരാഹ്നം, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകളിലൂടെയായി തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു അദ്ദേഹം. നീട്ടി വളര്ത്തിയ മുടിയും കാതിലൊരു കടുക്കനും കട്ടത്താടിയുമൊക്കെയായി ഒരുകാലത്ത് ഹീറോയും വില്ലനുമായി തിളങ്ങിയിരുന്നു അദ്ദേഹം
. ഇപ്പോഴിതാ, കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആ സ്റ്റൈലിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ . ‘ഞാൻ മുടി നീട്ടി വളർത്താനുള്ള കാരണം പൂണെയിൽ ഒക്കെ ഭയങ്കര തണുപ്പായത് കൊണ്ടാണ്. മുടി നീട്ടി വളർത്തിയാൽ അൽപം വാമയിട്ട് ഇരിക്കും. അതുപോലെ താടി ഒക്കെ ഡെയ്ലി ഷേവ് ചെയ്യുന്നത് ഒന്നും പറ്റില്ല. ഭയങ്കര ഡ്രൈ ആയിട്ടിരിക്കും. അങ്ങനെ വളർത്തിയതാണ്. അല്ലാതെ ഒരു സ്റ്റൈൽ ആയിട്ട് വളർത്തിയത് ഒന്നുമല്ല,’
‘പിന്നെ എനിക്ക് മുടിയും താടിയും വളർത്തുന്നത് ഇഷ്ടമായിരുന്നു. അതുപോലെ കമ്മൽ, സ്റ്റഡ് ഒന്നും ഇടുന്ന പുരുഷന്മാർ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതൊക്കെ ഒരു ഫാഷൻ ആയി മാറി കഴിഞ്ഞു. ഇത് വളർത്തുമ്പോഴും എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഒരു സിനിമ നടൻ ചേരാത്ത പോലത്തെ അപ്പിയറൻസ് ആയിരുന്നു. അത് ബാധിക്കുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു,’
‘എന്തോ ഭരതേട്ടൻ നല്ല ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു. അദ്ദേഹം നമ്മളെ അക്സെപ്റ്റ് ചെയ്തു. സിനിമ ഇറങ്ങി. ജനങ്ങൾക്ക് എന്തുകൊണ്ടോ അത് ഇഷ്ടപ്പെട്ടു. അത് ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ എനിക്ക് പ്രശ്നമായി വന്നേനെ. ആ സ്റ്റൈലും രീതിയുമൊക്കെ ജനങ്ങൾ ഏറ്റെടുത്തു,”ഒരുപാട് കുട്ടികൾ ഒക്കെ എന്നെ അനുകരിക്കുന്നതായി അക്കാലത്ത് സെറ്റിലെ മറ്റുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയിലെ പലരും തന്നെ അതെല്ലാം ഫോളോ ചെയ്യാറുണ്ടെന്നും പറയാറുണ്ട്,’ ബാബു ആന്റണി പറഞ്ഞു.
തന്റെ യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. ‘യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ സമയം കുറവാണ്. ഫാമിലി അമേരിക്കയിൽ എനിക്ക് ഷൂട്ടിങ് ഇവിടെയും ആകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകൾ അല്ലാതെ പുറത്തേക്കുള്ള യാത്രകൾ നടക്കുന്നില്ല. കൊറോണയ്ക്ക് മുൻപ് ഞങ്ങൾ ഒരു യൂറോപ്യൻ യാത്ര നടത്തിയിരുന്നു,’ നടൻ പറഞ്ഞു.
വിവാഹത്തിന് മുൻപ് താൻ ലിവിങ് ടുഗതർ ആയിരുന്നു എന്നും ബാബു ആന്റണി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഇന്ത്യയിലെ വിവാഹജീവിതത്തെ കുറിച്ച് പറയുമ്പോൾ അത് എങ്ങനെ സാധിക്കുന്നു എന്നാണ് അമേരിക്കക്കാർ ചോദിക്കുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകൾ കാണുന്നു വിവാഹം കഴിക്കുന്നു, ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുന്നു. ഇത് എങ്ങനെ പറ്റുമെന്നാണ് അവരുടെ ചോദ്യം,’
‘നമ്മൾ ഇത് നേരെ തിരിച്ചു ചോദിക്കും. ഒരു പരിചയമില്ലാത്തവർ എങ്ങനെ ഒരുമിച്ച് ജീവിച്ചിട്ട് പിന്നെ കല്യാണം കഴിക്കുന്നു എന്ന്. ഇപ്പോൾ എല്ലായിടത്തും ലിവിങ് ടുഗെതർ ഉണ്ടെന്ന് ആണ് ഞാൻ മനസിലാക്കുന്നത്. അവിടെയെല്ലാം നല്ല രീതിയിൽ കുടുംബവുമായി ജീവിക്കുന്നവർ ഒക്കെ ഉണ്ട്,’ ബാബു ആന്റണി പറഞ്ഞു.
ഇടക്കാലത്ത് സിനിമകളിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിട്ടുണ്ട്. റഷ്യൻ അമേരിക്കൻ വംശജയായ ഇവാഞ്ചനിയയെ വിവാഹം കഴിച്ച ബാബു ആന്റണി വർഷങ്ങളായി അമേരിക്കയിലാണ് താമസം. രണ്ടു മക്കളും അവിടെയാണ് പടിക്കുന്നതെല്ലാം. ഇടക്കാലത്ത് പൂണെയിലും ബാബു ആന്റണി താമസിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ മലയാളികൾ അത്ര കണ്ടു പരിചയമില്ലാത്ത സ്റ്റൈലിലാണ് ബാബു ആന്റണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...