
Malayalam Breaking News
പരിഹസിച്ചവരുടെ വായടപ്പിച്ച് മേജർ രവി !! ജീവൻ പണയം വെച്ച് രക്ഷിച്ചത് നൂറുകണക്കിന് പേരെ….
പരിഹസിച്ചവരുടെ വായടപ്പിച്ച് മേജർ രവി !! ജീവൻ പണയം വെച്ച് രക്ഷിച്ചത് നൂറുകണക്കിന് പേരെ….
Published on

പരിഹസിച്ചവരുടെ വായടപ്പിച്ച് മേജർ രവി !! ജീവൻ പണയം വെച്ച് രക്ഷിച്ചത് നൂറുകണക്കിന് പേരെ….
പരിഹസിച്ചവരുടെ വായടപ്പിച്ച് മേജർ രവി. പ്രളയ ദുരിതത്തിൽ അകപ്പെട്ട നൂറു കണക്കിന് പേരെ ജീവൻ പണയം വെച്ചാണ് അദ്ദേഹം രക്ഷിച്ചത്. തന്റെ നിലപാടുകൾ കൊണ്ടും, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം കൊണ്ടും ഒരുപാട് വിമർശകരെയും ശത്രുക്കളെയും സൃഷ്ടിച്ചിട്ടുള്ള ആളാണ് മേജർ രവി. ഇപ്പോഴിതാ ആ വിമർശനങ്ങളുടെയെല്ലാം മുനയൊടിക്കുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ഈയടുത്തായി ഒരുപാട് വിമർശനങ്ങളാണ് മേജർ രവി നേരിട്ടത്. ഒരു പാർട്ടിയുടെ പ്രാദേശിക ഗ്രൂപ്പിൽ നിന്ന് പുറത്തു പോയ വാട്ട്സാപ്പ് വോയ്സ് കാരണവും, ഷൂട്ടിംഗ് സൈറ്റുകളിൽ ചില താരങ്ങളോടുള്ള ഉരസൽ കാരണവും അദ്ദേഹം പൊതു മധ്യത്തിൽ നാണം കെട്ടിരുന്നു. എന്നാൽ സിനിമ താരവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്ത മേജർ ആ വാട്ട്സാപ്പ് വോയ്സിന്റെ കാര്യത്തിൽ വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു.
എന്തായാലും, ഈ പ്രളയകാലത്ത് അതിൽ അകപ്പെട്ടവരെ ജീവൻ പണയം വെച്ചും രക്ഷിക്കാൻ മനസ്സു കാണിച്ച മേജറിനെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. തന്റെ കൂടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ വാതോരാതെ പ്രശംസിക്കാനും ഇതിന് ശേഷം മേജർ രവി മറന്നില്ല.
Major Ravi saves many lives from the flood in Kerala
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...