
Social Media
പാവകുട്ടികൾക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കി നിന്ന് അലംകൃത; മകൾക്കൊപ്പമുള്ള യാത്രാചിത്രങ്ങൾ പങ്കിട്ട് സുപ്രിയ മേനോൻ
പാവകുട്ടികൾക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കി നിന്ന് അലംകൃത; മകൾക്കൊപ്പമുള്ള യാത്രാചിത്രങ്ങൾ പങ്കിട്ട് സുപ്രിയ മേനോൻ

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്ക്ക് ആരാധകർ ഏറെയാണ് ജനനം മുതലേ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു അലംകൃത. ആലിയെന്നാണ് പൃഥ്വിയും സുപ്രിയയും വിളിക്കാറുള്ളതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ്. മകളുടെ സ്വകാര്യതയെ മാനിച്ച് വളരെ വിരളമായി മാത്രമേ ആലിയുടെ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കിടാറുള്ളൂ
കുടുംബവുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. മകൾക്കൊപ്പമുള്ള യാത്രാചിത്രങ്ങൾ ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുറെ പാവകുട്ടികൾക്ക് മുന്നിൽ നിൽക്കുന്ന ആലിയുടെ ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തു. പൃഥ്വിരാജും കുടുംബവും യാത്രകൾ ചെയ്ത് അവധി ആഘോഷിക്കുകയാണെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2014ന് മകൾ അലംകൃത ജനിച്ചു. മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ താത്പര്യപ്പെടാത്ത അമ്മയാണ് സുപ്രിയ. മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നാണ് സുപ്രിയ പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി ഈ വർഷം വൻ നേട്ടങ്ങളാണ് കൊയ്തത്. ‘കെ ജി എഫ് 2’, ‘കാന്താര’ എന്ന ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ കമ്പനി തിയേറ്ററിലെത്തിക്കുകയുണ്ടായി. ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...