
News
തെളിവില്ലാതെ ഒന്നും പറയാറില്ല; ‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ്
തെളിവില്ലാതെ ഒന്നും പറയാറില്ല; ‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ്
Published on

‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. തെളിവില്ലാതെ ഒന്നും പറയാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു വിപുലിന്റെ പ്രതികരണം. ‘ആരോപണങ്ങളെ സമയമാകുമ്പോള്‍ അഭിസംബോധന ചെയ്യും. തെളിവില്ലാതെ ഒന്നും പറയാറില്ല.
കണക്കുക്കള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസിലാകും. സംവിധായകനായ സുദീപോ സെന്‍ നാല് വര്‍ഷമാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം ചെയ്തത്. ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നത്’,എന്നും വിപുല്‍ അമൃതലാല്‍ ഷാ പറഞ്ഞു.
അതേസമയം രേഖകളുടെ പിന്‍ബലമുള്ള ഒരു യഥാര്‍ത്ഥ കഥയാണ് ‘ദ കേരള സ്റ്റോറി’ എന്നാണ് സംവിധായകന് സുദീപോ സെന്‍ പറയുന്നത്. ഒരാള്‍ അഫ്ഗാനിസ്ഥാന് ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ്, എന്നും സംവിധായകന് പറഞ്ഞു.
ചിത്രത്തില്‍ ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭസംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്നാണ് ടീസര്‍ പറയുന്നത്. ടീസര്‍ റിലീസ് ആയതോടെ സിനിമയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുയെന്ന് ചൂണ്ടിക്കാണിച്ച് സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പരാതി ലഭിച്ചിരുന്നു. സംസ്ഥാനത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സിനിമ നിരോധിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന് ലഭിച്ച പരാതി.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....