സംവിധായകനായും നടനായും ഗായകനായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അക്ഷയ് കുമാറിന്റെ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തിലൂടെ വീണ്ടും ബോളിവുഡില്‍ ഇറങ്ങുകയാണ് പൃഥ്വിരാജ്. ‘അയ്യ’, ‘നാം ശബ്ന’ എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് വേഷമിടുന്ന മൂന്നാമത്തെ സിനിമയാണ് ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’. എന്നാല്‍ പൃഥ്വിരാജിന്റെ ആദ്യ രണ്ട് ബോളിവുഡ് സിനിമകളും പരാജയമായിരുന്നു.
അതിന്റെ കാരണമാണ് പൃഥ്വിരാജ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു മലയാള നടന് ഹിന്ദിയില്‍ അഭിനയിക്കുമ്പോള്‍ ഇയാളുടെ മലയാള സിനിമ കണ്ടതല്ലേ എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാവും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഷാരൂഖ് ഖാന് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍, അല്ലെങ്കില്‍ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, ഇവരില്‍ ആരെങ്കിലും നന്നായി മലയാളം പഠിച്ച് മംഗലശേരി നീലകണ്ഠന് ആയി അഭിനയിച്ചാല്‍ നമ്മള് സ്വീകരിക്കുമോ.
അതുപോലെ സ്വാഭാവികമായും ഒരു മലയാള നടന് ഹിന്ദിയില്‍ അഭിനയിക്കുമ്പോള്‍ ഇയാളുടെ മലയാള സിനിമ കണ്ടതല്ലേ എന്ന തോന്നല്‍ ഉണ്ടാവും. സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട്. തന്റെ മികച്ച സമയം ഇനി വരാനിരിക്കുന്നതേ ഉള്ളൂ. എല്ലാവര്ക്കും ആഗ്രഹിക്കാം പക്ഷെ സ്വപ്നങ്ങള്‍ പിന്തുടരാന് ഹാര്‍ഡ് വര്‍ക്ക് വേണം. എത്തിപെടണമെന്ന് ആഗ്രഹിച്ച സ്ഥലത്ത് എത്തുന്നതല്ല എളുപ്പം, അവിടെ നിലനില്‍ക്കുന്നതാണ്.
താന്‍ മാത്രമല്ല അധ്വാനിക്കുന്നത് ദുല്‍ഖറും ഫഹദുമെല്ലാം ഇത്തരത്തില്‍ അധ്വാനിക്കുന്നവരാണ് എന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘കാപ്പ’ ആണ് പൃഥ്വിരാജിന്റെതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. മികച്ച അഭിപ്രായങ്ങളോടു കൂടി ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...