Connect with us

‘നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്’; ജൂനിയര്‍ എന്‍ടിആര്‍ അന്ന് തന്നോട് പറഞ്ഞതിനെ കുറിച്ച് നയന്‍താര

News

‘നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്’; ജൂനിയര്‍ എന്‍ടിആര്‍ അന്ന് തന്നോട് പറഞ്ഞതിനെ കുറിച്ച് നയന്‍താര

‘നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്’; ജൂനിയര്‍ എന്‍ടിആര്‍ അന്ന് തന്നോട് പറഞ്ഞതിനെ കുറിച്ച് നയന്‍താര

നിരവധി ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നയന്‍താര. 2010ല്‍ പുറത്തിറങ്ങിയ ‘അധുര്‍സ്’ എന്ന ചിത്രത്തിലാണ് നയന്‍താര ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിക്കുന്നത്.

മേക്കപ്പ് ചെയ്യുമ്പോള്‍ തന്നെ നോക്കിയിരിക്കും എന്താണെന്ന് ചോദിച്ചാല്‍ എന്തിനാണ് മേക്കപ്പ് ചെയ്യുന്നതെന്ന് നടന്‍ ചോദിക്കും എന്നാണ് നയന്‍താര പറയുന്നത്. താന്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കെ ജുനിയര്‍ എന്‍ടിആര്‍ അരികില്‍ വന്ന് തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘നീ എന്തിനാണ് ഇത്രയും മേക്കപ്പ് ചെയ്യുന്നത് നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്’ എന്നാണ്. ജൂനിയര്‍ എന്‍ടിആര്‍ വണ്‍ ടേക്ക് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സ് ചെയ്യുന്ന സമയത്ത് താരം ഒരിക്കലും റിഹേഴ്‌സ് ചെയ്യുന്നത് താന്‍ കണ്ടിട്ടില്ല എന്നാണ് നയന്‍താര പറയുന്നത്.

അതേസമയം, ‘കണക്ട്’ എന്ന ചിത്രമാണ് നയന്‍താരയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഹൊറര്‍ ത്രില്ലറായ ചിത്രം അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്യുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ഐറ’യ്ക്ക് ശേഷം എത്തുന്ന ഹൊറര്‍ ചിത്രമാണ് കണക്ട്. സത്യരാജ്, അനുപം ഖേര്‍, വിനയ് റായ് ന്നെിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top