
News
മനഃപൂര്‍വം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തി; ഗായികയ്ക്കെതിരെ സൈബർ ആക്രമണം
മനഃപൂര്‍വം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തി; ഗായികയ്ക്കെതിരെ സൈബർ ആക്രമണം

മനഃപൂര്‍വം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തിയ ചൈനീസ് ഗായിക ജെയ്ന്‍ ഴാങ്ങിനെതിരെ കടുത്ത സൈബര്‍ ആക്രമണം.
ഒമിക്രോണ്‍ വകഭേദമായ BF.7 ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന അവസരത്തിലാണ് ജെയ്നിന്റെ വെളിപ്പെടുത്തല്‍. രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ഗായിക പറഞ്ഞത്.
‘രോഗം വരണമെന്ന ഉദ്ദേശത്തോടെ ഷീപ്പുകളുടെ വസതി സന്ദര്‍ശിച്ചു’ എന്നാണവര്‍ ബ്ലോഗിലൂടെ അറിയിച്ചത്. രോഗബാധിതരെ ചൈനയില്‍ വിശേഷിപ്പിക്കുന്ന വാക്കാണ് ഷീപ്പ്. ഴാങ് പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടി അമേരിക്കയില്‍ നടക്കാനിരിക്കുകയാണ്. ഈ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന ആശങ്കയാണ് ഇങ്ങനെയൊരു സാഹസത്തിന് ഗായികയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കൊറോണ വന്നാല്‍ പരിപാടിയുടെ സമയമാവുമ്പോഴേക്കും രോഗമുക്തയാകാമെന്നും അതിനാല്‍ നേരത്തേ തന്നെ പോസിറ്റീവ് ആകാന്‍ തീരുമാനിച്ചു എന്നാണ് ഗായിക ബ്ലോഗില്‍ എഴുതിയത്.
ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോയിലൂടെയായിരുന്നു ജെയ്ന്‍ ഴാങ്ങിന്റെ തുറന്നുപറച്ചില്‍.
രാജ്യത്ത് കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് പ്രതികരിച്ചത്. വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിവാദമായ ബ്ലോഗ് ജെയ്ന്‍ നീക്കം ചെയ്തു. ജനങ്ങളോട് മാപ്പു പറയുന്നതായി അവര്‍ പറഞ്ഞു.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...