അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാക്കും ; പത്താൻ വിവാദത്തിൽ പൂനം പാണ്ഡെ
Published on

വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. സിനിമയിലെ ബേഷരം രംഗ് എന്നുള്ള വിഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വാളോങ്ങി ഒരു വിഭാഗം ആളുകൾ രംഗത്ത് എത്തിയത്
ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക ധരിച്ച ബിക്കിനി വരെ വിവാദങ്ങളിൽ ഇടംപിടിച്ചു. വൻ മേക്കോവറിലാണ് ഷാരൂഖ് ഖാന്റെ മടങ്ങിവരവ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടി പൂനം പാണ്ഡെ.
പത്താനിലെ ബിക്കിനി വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാകുമെന്നായിരുന്നു പൂനത്തിന്റെ മറുപടി. ‘മനോഹരമായ ഗാനമാണ് ബെഷ്റം രംഗ്, അടിപൊളി ലുക്കിലാണ് ദീപിക. ഗംഭീരമായ ഗാനരംഗങ്ങളില്‍ എന്റെ പ്രിയപ്പെട്ട എസ്ആര്‍കെ വളരെ ഹോട്ട് ലുക്കിലാണ് എത്തിയത്. ആര്‍ക്കാണ് ഇത്രയ്ക്ക് ഹോട്ടാകാന്‍ കഴിയുക? ഇത് തീര്‍ച്ചയായും കുറ്റകരമാണ്. ഇങ്ങനെ ചെയ്യരുത് സര്’, എന്ന് പൂനം പാണ്ഡെ പറഞ്ഞു.
തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും പഠാൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ഏതാനും നാളുകൾക്ക് മുൻപ് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്നും ചിത്രം തിയറ്ററിൽ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉയർത്തുകയും ചെയ്തു.
അതേസമയം, പഠാനിലെ പുതിയ ഗാനവും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ‘ഝൂമേ ജോ പഠാന്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. 2023 ജനുവരി 25ന് പഠാൻ തിയറ്ററിൽ എത്തും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...