
News
സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ശാന്തമായ അനുഭവം ആണ്; നടി ജെന്നിഫര്‍ ലോറന്‍സ്
സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ശാന്തമായ അനുഭവം ആണ്; നടി ജെന്നിഫര്‍ ലോറന്‍സ്

സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ശാന്തമായ അനുഭവം ആണെന്ന് നടി ജെന്നിഫര്‍ ലോറന്‍സ്. താന്‍ പ്രവര്‍ത്തിച്ച മൂന്നാം വനിതാ സംവിധായിക ലൈല നോയ്ഗബവറെ മുന്‍നിര്‍ത്തിയാണ് നടി ഇക്കാര്യം പറഞ്ഞത്. ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ ‘ആക്ട്രസ് റൗണ്ട് ടേബിള്‍ 2022ല്‍’ സംസാരിക്കുകയായിരുന്നു ജെന്നിഫര്‍.
‘ടോക്സിക് മസ്കുലാനിറ്റി ചുറ്റുമുണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമായിരുന്നു. അതില്‍ നിന്ന് ഒരു ചെറിയ ഇടവേള ലഭിച്ചത് ആശ്വാസകരവും.’ ‘എക്സ്മെന്‍’ ഫ്രാഞ്ചൈസിയുടെ ഭാഗമായി ബ്രയാന്‍ സിംഗറിന്റെ സംവിധാനത്തില്‍ അഭിനയിച്ച അനുഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജന്നിഫര്‍ ലോറന്‍സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് ഒരു തിരിച്ചറിവ് ആയിരുന്നു എന്നും, ശാന്തവും ഏറ്റവും മികച്ച തീരുമാനങ്ങളും ആയിരുന്നു അവയെന്നും ജെന്നിഫര്‍ പറഞ്ഞു. സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ ഇഷ്ടമാണ്. പ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉള്ളപ്പോള്‍ ആ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നും വലിയ വഴക്കുകള്‍ ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. ‘ഒരു പ്രശ്നം വന്നാല്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് അത് പരിശോധിക്കും, പരിഹാരം കണ്ടുപിടിക്കും,’ ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.
2000ല്‍ തുടങ്ങിയ എക്സ്മെന്‍ സീരീസിന്റെ നാല് ഭാഗങ്ങളില്‍ ആണ് ജെന്നിഫര്‍ ലോറന്‍സ് അഭിനയിച്ചത്. 2011ല്‍ പുറത്തിറങ്ങിയ ‘എക്സ്മെന്‍: ഫസ്റ്റ് ക്ലാസ്’, 2014ല്‍ ‘എക്സ് മെന്‍: ഡേസ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ്’, 2016ല്‍ പുറത്തിറങ്ങിയ ‘എക്സ്മെന്‍: അപ്പോകലിപ്സ്’ എന്നിവ സംവിധാനം ചെയ്തത് ബ്രയാന്‍ സിംഗര്‍ ആയിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ‘കോസ്വേ’ ആയിരുന്നു ജെന്നിഫര്‍ ലൈലയ്ക്കൊപ്പം പ്രവര്‍ത്തിച്ച ചിത്രം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...