ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തപ്പോൾ ഉണ്ണീ നീ വന്ന് അഭിനയിച്ചു;അപ്പോൾ നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ അഭിനയിക്കും ;ബാലയുടെ കള്ളത്തരം തുറന്ന് കാട്ടി ഉണ്ണി മുകുന്ദൻ; വീഡിയോ പുറത്ത്
Published on

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നം വീണ്ടും വേറെ തലങ്ങളിലേക്ക്. നടൻ ബാലയുടെ കള്ളത്തരങ്ങൾ ഒരിക്കൽ കൂടി തുറന്നുകാട്ടി ഉണ്ണി മുകുന്ദൻ. പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ നടൻ നടത്തിയ പരാമർശങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയത്. ഇതിനൊപ്പം അടുത്ത ചിത്രം മാളികപ്പുറത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
പ്രൊമോഷൻ വേളയിൽ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് ബാല വാചലനാകുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തപ്പോൾ ഉണ്ണീ നീ ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. ചോദിക്കാതെ വന്ന് അഭിനയിച്ചു. കഥാപാത്രമെന്താണെന്ന് പോലും ചോദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ അഭിനയിക്കും. ഷെഫീഖിന്റെ സന്തോഷത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഇത് നിനക്ക് വേണ്ടി ചെയ്യുമെന്ന് ഞാൻ പറഞ്ഞു.
അതിന് കാരണം ഉണ്ണിയെ ഒരു നടനായോ, നായകനായോ കണ്ടിട്ടല്ല. മറിച്ച് നല്ലൊരു മനുഷ്യനായി കണ്ടിട്ടാണ്. ഒരു നല്ല മനസ്സ് വേണം. അത് ഉണ്ണിയ്ക്കുണ്ട്. നിങ്ങളെപ്പോലുള്ള നടന്മാർ അഭിനയിക്കണമെന്ന് ഉണ്ണി എന്നോട് പറഞ്ഞു’. ആ നല്ല മനസ്സ് കുറച്ച് പേർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും വീഡിയോയിൽ ബാല പറയുന്നുണ്ട്.
നേരത്തെ സിനിമയിൽ അഭിനനയിച്ചതിന് ബാലയ്ക്ക് പണം നൽകിയതിന്റെ തെളിവുകൾ ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോയും ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്കൊപ്പമാണ് നടൻ പുതിയ ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപനവും നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തന്നോടൊപ്പം നിൽക്കുകയും, തന്റെ ഭാഗം ചേർന്ന് സംസാരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാളികപ്പുറം ഉടനെ റിലീസ് ചെയ്യും. ചിലപ്പോൾ ഈ മാസം തന്നെ റിലീസ് ഉണ്ടാകും. നിങ്ങളെ എല്ലാവരെയും സിനിമയിൽ കാണാം. രോമാഞ്ചമുളവാക്കുന്ന ദൃശ്യാനുഭവമായിരിക്കും ചിത്രം നിങ്ങൾക്ക് നൽകുകയെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...