Connect with us

തന്റെ രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണികള്‍; സന്തോഷം പങ്കിട്ടെത്തിയ യൂട്യൂബര്‍ക്ക് നേരെ സൈബര്‍ ആക്രമണം

News

തന്റെ രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണികള്‍; സന്തോഷം പങ്കിട്ടെത്തിയ യൂട്യൂബര്‍ക്ക് നേരെ സൈബര്‍ ആക്രമണം

തന്റെ രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണികള്‍; സന്തോഷം പങ്കിട്ടെത്തിയ യൂട്യൂബര്‍ക്ക് നേരെ സൈബര്‍ ആക്രമണം

നിരവധി ആരാധകരുള്ള പ്രശസ്ത യൂട്യൂബറാണ് അര്‍മാന്‍ മാലിക്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് ഭാര്യമാരും ഗര്‍ഭിണികളാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പായല്‍ മാലിക്, കൃതിക മാലിക് എന്നീ ഭാര്യമാര്‍ക്കൊപ്പവും കുട്ടിക്കൊപ്പവും പോസ് ചെയ്ത അദ്ദേഹം ചിത്രം ‘എന്റെ കുടുംബം’ എന്ന അടിക്കുറിപ്പോടെ മാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഈ പോസ്റ്റിന് താഴെയാണ് വിമര്‍ശനമായും ട്രോളുമായും നിരവധി പേര്‍ എത്തിയത്. ‘ഈ വ്യക്തിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കഴിവുള്ളൂ, യൂട്യൂബര്‍ സമയക്രമത്തിലും ശ്രദ്ധിക്കുന്നു’. ‘ഞാനൊന്നു ഞെട്ടി… രണ്ടുപേരും ഒരേ സമയം ഗര്‍ഭിണിയായത് എങ്ങനെയാ’. ‘സഹോദരാ, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കൂ’. ‘നിയമം രണ്ട് ഭാര്യമാരെ അനുവദിക്കുമോ?’ എന്ന് തുടങ്ങി ഇങ്ങനെ പോകുന്നു കമന്റുകള്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാലിക് 2011 ലാണ് പായലിനെ വിവാഹം കഴിച്ചത്. അവര്‍ക്ക് ചിരായു മാലിക് എന്ന മകന്‍ ഉണ്ട്. 2018ല്‍ മാലിക്ക് ആദ്യ ഭാര്യയുടെ ഉറ്റ സുഹൃത്തായിരുന്ന കൃതികയെ വിവാഹം കഴിച്ചു.

ഇവര്‍ ഒരുമിച്ചാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്താറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 1.5 ദശലക്ഷവും യൂട്യൂബില്‍ 2 ദശലക്ഷവും ആളുകള്‍ പിന്തുടരുന്ന കണ്ടന്റ് ക്രിയേറ്ററാണ് മാലിക്ക്. ഇയാളുടെ ഭാര്യമാര്‍ക്കും വേറെ വേറെ വ്‌ലോഗിംഗ് ചാനല്‍ ഉണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top