
News
ആദ്യ ഭാര്യ പോയതിന് പിന്നാലെ പുതിയ ഗേള്‍ഫ്രണ്ടിനെ പരിജയപ്പെടുത്തി യോ ഹണി സിംഗ്
ആദ്യ ഭാര്യ പോയതിന് പിന്നാലെ പുതിയ ഗേള്‍ഫ്രണ്ടിനെ പരിജയപ്പെടുത്തി യോ ഹണി സിംഗ്

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് റാപ്പ് ഗായകനായ യോ യോ ഹണി സിംഗിനെതിരെ ഭാര്യ ശാലിനി തല്‍വാര്‍ രംഗത്തെത്തിയത്. ഹണി സിംഗ് തന്നെ ശാരീരികമായും മാനസികമായും പീ ഡിപ്പിച്ചുവെന്നും ഗായകന് പരസ്ത്രീ ബന്ധമുണ്ടെന്നും ആരോപിച്ചാണ് ശാലിനി എത്തിയത്. 11 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധവും അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ആദ്യ ഭാര്യ പോയതോടെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഹണി സിംഗ്. ഡല്‍ഹിയിലെ ഒരു പരിപാടിക്കിടെയാണ് കാമുകി ടിന തഡാനിയെ ഹണി എല്ലാവര്ക്കും പരിചയപ്പെടുത്തിയത്. ‘എന്റെ ഗേള്‍ഫ്രണ്ട് ആണ് എന്റെ കൂടെ ഇരിക്കുന്നത്. ‘ഹണി 3.0′ എന്ന ആല്‍ബം യാഥാര്‍ഥ്യമാകാന്‍ കാരണം ടിനയാണ്.’
‘എന്റെ പുതിയ ആല്‍ബത്തില്‍ റൊമാന്സും ഡാന്സുമാണുള്ളത്. ഈ ആര്‍ബം എന്റെ ജീവിതത്തിലെ ഈ വ്യക്തിയ്ക്ക് വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ്. അവള് എന്റെ ഭൂതകാലവും അംഗീകരിച്ചാണ് ജീവിതത്തിലേക്ക് വന്നത്’ എന്നാണ് ഗായകന് പറയുന്നത്. ഇതോടെ ഹണി സിംഗിനെതിരെ ട്രോളുകള്‍ ഉയരുകയായിരുന്നു.
ഹണിയും ശാലിനിയും തമ്മിലുള്ള ഡിവോഴ്സിനെ കുറിച്ച് പറഞ്ഞാണ് ട്രോളുകള്‍ ഏറെയും. ‘വിവാഹമോചനം പെട്ടെന്ന് നടത്താന്‍ കാരണമിതാണ്, ഇവരെ പരിചയപ്പെടുത്തണമായിരുന്നല്ലോ’, ‘ഹണി ഓരോ മാസവും ഗേള്‍ഫ്രണ്ട്സിനെ മാറ്റാറുണ്ട്’, ‘ഇനി ഇവളെയും ഉപദ്രവിച്ച് ഓടിക്കും’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചില കമന്റുകള്‍.
സെപ്റ്റംബറിലാണ് ഹണിയും ശാലിനി തല്‍വാറും വിവാഹമോചിതരായത്. ഒരു കോടി രൂപ നഷ്ടപരിഹാരം ശാലിനിക്ക് ഹണി നല്‍കിയിരുന്നു. ഗാര്‍ഹിക പീ ഡനത്തിന് ആയിരുന്നു ശാലിനി പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ച് ഹണി രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രശ്നങ്ങളും വിവാഹമോചനലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...