നിരവധി ഹിറ്റുകള്‍ ഒരുക്കിയ, അവാര്‍ഡുകള്‍ നേടിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്; ആളുകള്‍ എന്ത് പറഞ്ഞാലും ‘വരാഹ രൂപം’ കോപ്പിയല്ലെന്ന് സംഗീത സംവിധായകന്
നിരവധി ഹിറ്റുകള്‍ ഒരുക്കിയ, അവാര്‍ഡുകള്‍ നേടിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്; ആളുകള്‍ എന്ത് പറഞ്ഞാലും ‘വരാഹ രൂപം’ കോപ്പിയല്ലെന്ന് സംഗീത സംവിധായകന്
നിരവധി ഹിറ്റുകള്‍ ഒരുക്കിയ, അവാര്‍ഡുകള്‍ നേടിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്; ആളുകള്‍ എന്ത് പറഞ്ഞാലും ‘വരാഹ രൂപം’ കോപ്പിയല്ലെന്ന് സംഗീത സംവിധായകന്
കന്നഡയില്‍ നിന്നെത്തി തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ചിത്രത്തിന് നേരെ വന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലെ ‘വരാഹരൂപം’ കോപ്പയടിയാണെന്നുള്ളത്. പ്രമുഖ സംഗീത ബ്രാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് ആയിരുന്നു രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്തവര്‍ ‘വരാഹ രൂപത്തെ’ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന് അജനീഷ് ലോകനാഥ്. നിരവധി ഹിറ്റുകള്‍ ഒരുക്കിയ, അവാര്‍ഡുകള്‍ നേടിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദു:ഖകരമാണ്.
തുടക്കത്തില്‍ എനിക്ക് വളരെ വിഷമമായിരുന്നു. ഇത്രയധികം വര്‍ഷം ജോലി ചെയ്യുകയും, നിരവധി ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തു. അതിനുള്ള അംഗീകാരമായി നിരവധി അവാര്‍ഡുകളും ലഭിച്ചു. ശേഷം എനിക്ക് നേരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ തളര്‍ത്തി. സംഗീതത്തെക്കുറിച്ച് യാതൊന്നും അറിയാതെ ആളുകള്‍ വിമര്‍ശിക്കുന്നു. വരാഹ രൂപത്തിന്റെ കാര്യത്തില്‍ അവര്‍ പറയുന്ന ആ പാട്ടിനോട് ചിലപ്പോള്‍ സമാനത തോന്നിയിരിക്കാം.
എന്നാല്‍ അത് കോപ്പിയല്ല എന്ന് എനിക്ക് അറിയാമല്ലോ. ഗോവന്‍ സംഗീതത്തിന് ശ്രീലങ്കയുടേതുമായി വളരെ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും തെറ്റായി ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. വരാഹ രൂപവുമായി ബന്ധപ്പെട്ട കേസ് ജയിച്ചതായി റിഷബ് ഷെട്ടിയും ട്വീറ്റ് ചെയ്തിരുന്നു. കര്‍ണാടക സംഗീതത്തിലെ രാഗത്തെ ആസ്പദമാക്കിയുള്ളതാണ് വരാഹ രൂപം. അവരുടേതുമായി തീര്‍ത്തും വ്യത്യസ്തമാണ് എന്റേത്. ഞാനൊരു ശിവ ഭക്തനാണ്, പ്രകൃതി എനിക്കൊപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്നും അജനീഷ് ലോക്നാഥ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്ക്കും ഹൊംബാലെ ദിലിംസിനും എതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ ‘നവരസം’ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.
പിന്നാലെ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരുന്നു. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കോടതി ഹര്‍ജി തള്ളിയതോടെ ആമസോണ്‍ െ്രെപമില്‍ പാട്ട് തിരികെ വന്നു. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...