
Malayalam
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമേ അല്‍ഫോണ്‍സ് തനിക്ക് തരൂ എന്ന് ഉറപ്പുണ്ട്; ഗോള്‍ഡിലെ കഥാപാത്രത്തെ കുറിച്ച് ലാലു അലക്സ്
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമേ അല്‍ഫോണ്‍സ് തനിക്ക് തരൂ എന്ന് ഉറപ്പുണ്ട്; ഗോള്‍ഡിലെ കഥാപാത്രത്തെ കുറിച്ച് ലാലു അലക്സ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അല്‍ഫോണ്‍സ് പുത്രന് ചിത്രമായ ‘ഗോള്‍ഡ്’ പുറത്തെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ചിത്രത്തില്‍ നടന് ലാലു അലക്സും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ അല്‍ഫോണ്‍സ് തന്നെ കഥാപാത്രമാക്കി മാറ്റിയെന്ന് പറഞ്ഞിരിക്കുകയാണ് നടന്.
‘അല്‍ഫോണ്‍സ് പുത്രന്റെ സിനിമയാകുമ്പോള്‍ നമ്മള് നേരെ അവിടെത്തിയാല്‍ മതി. അദ്ദേഹം ആ കഥാപാത്രമാക്കി നമ്മളെ മാറ്റും. ‘ഷാജി ഷാജി’ എന്നായിരുന്നു കഥാപാത്രത്തിന് അല്‍ഫോണ്‍സ് നല്‍കിയിരുന്ന പേര്. ഓരോ സമയത്ത് ഓരോ ഐഡിയകളാണ് അയാള്‍ക്ക്. അപ്പോള്‍ ഞാനാണ് അല്‍ഫോണ്‍സിനോട് ‘എങ്കില്‍ നമുക്ക് ഈ കഥാപാത്രത്തിന് ഐഡിയ ഷാജി എന്ന് പേര് കൊടുത്താലോ’ എന്ന് ചോദിക്കുന്നത്.
അത് കൊള്ളാമെന്നായിരുന്നു അല്‍ഫോണ്‍സിന്റെയും പ്രതികരണം. പ്രേക്ഷകര്‍ ഗോള്‍ഡില്‍ കാണുന്ന ഐഡിയ ഷാജി എന്ന കഥാപാത്രത്തിനായി ഞാന്‍ നല്‍കിയത് അതു മാത്രമാണ്. ബാക്കി പ്രത്യേക വേഷവിധാനവും മാനറിസവുമെല്ലാം അല്‍ഫോണ്‍സിന്റെ മനസിലുണ്ടായിരുന്നു,’ എന്നും ലാലു അലക്സ് പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളില്‍ ആകൃഷ്ടനാകാറുള്ള ആളാണ് താന്‍ എന്നും തനിക്ക് നല്ല വേഷം കരുതിവയ്ക്കും എന്ന ഉറപ്പ് അല്ഫോണ്സിന്മേല് ഉണ്ടെന്നും ലാലു അലക്സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് സമയത്താണ് ഗോള്‍ഡിലേക്ക് വിളിക്കുന്നത്.
അല്‍ഫോണ്‍സ് ആദ്യമായി സംവിധാനം ചെയ്ത ‘നേര’ത്തിലും ലാലു അലക്സ് അഭിനയിച്ചിരുന്നു. ഷാജി ചെറിയ കഥാപാത്രമാണ്, ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ എന്തായാലും കൂടെ കാണുമെന്നായിരുന്നു മറുപടി നല്‍കിയത്. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമേ അല്‍ഫോണ്‍സ് തനിക്ക് തരൂ എന്ന് ഉറപ്പുണ്ടെന്നും നടന് പറഞ്ഞു.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലിൽ ഒരാളാണ് ഫഹദ് ഫാസിൽ. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....