Connect with us

അന്ന് കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍; നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിനെ കുറിച്ച് ലാലു അലക്‌സ്

Malayalam

അന്ന് കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍; നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിനെ കുറിച്ച് ലാലു അലക്‌സ്

അന്ന് കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍; നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിനെ കുറിച്ച് ലാലു അലക്‌സ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ലാലു അലക്‌സ്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നുെ ഒരു ഇടവേള എടുത്തിരുന്നു ങ്കെിലും മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ജീവിതത്തില്‍ നന്നായി ഭയന്ന ഒരു നിമിഷമായിരുന്നു അതെന്നും എന്നാല്‍ നിമിഷാര്‍ദ്ധത്തില്‍ തന്നെ നസീറിന്റെ ഇടപെടല്‍ മൂലം തനിക്ക് ഈസിയായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും ലാലു അലക്‌സ് പറയുന്നു.

അതൊരു ഭയങ്കര അനുഭവമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഫീല്‍. ചെറുപ്രായമായിരുന്നു എനിക്ക്. വര്‍ഷങ്ങളായി സിനിമയില്‍ മാത്രം കണ്ടവരെ നേരിട്ടുകാണാനും സംസാരിക്കാനും ഒപ്പം അഭിനയിക്കാനുമൊക്കെ പറ്റുന്നു. നസീര്‍ സാറിനൊപ്പം ക്യാമറക്ക് മുന്നില്‍നില്‍ക്കുമ്പോള്‍ ഭയം തോന്നിയിരുന്നു.

കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍. പക്ഷേ അദ്ദേഹം ഈസിയായി എടുക്കാന്‍ പറഞ്ഞു. ധൈര്യമായി നില്‍ക്ക് എന്നു പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. വലിയ സഭാകമ്പം ഉണ്ടായിരുന്നുവെങ്കിലും എന്റെ ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയായി.

ചെറുപ്പകാലത്തു കണ്ട പല സിനിമകളിലെയും ഡയലോഗുകള്‍ വീട്ടില്‍ വന്ന് പറഞ്ഞു നോക്കുന്ന ശീലമുണ്ടായിരുന്നു. അതുകൊണ്ടൊക്കെയാകും ആദ്യത്തെ ഷോട്ട് തന്നെ ഓക്കെ ആയത്. പിന്നെ ജയനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ‘ മീന്‍’, ‘ ഇടിമുഴക്കം’ തുടങ്ങി നാലഞ്ച് സിനിമകള്‍. വല്ലാത്ത ത്രില്ലോടു കൂടിയാണ് ജയനൊപ്പം ക്യാമറക്ക് മുന്നില്‍ നിന്നത് എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top