
News
തരംഗമായി തലൈവരുടെ ബാബ റീമാസ്റ്ററിങ് ട്രെയ്ലര്; ഏറ്റെടുത്ത് പ്രേക്ഷകര്‍
തരംഗമായി തലൈവരുടെ ബാബ റീമാസ്റ്ററിങ് ട്രെയ്ലര്; ഏറ്റെടുത്ത് പ്രേക്ഷകര്‍

സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ രജനികാന്ത് നായകനായി 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാബ. രജനികാന്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. ലോട്ടസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. മനീഷ കൊയ്രാളെ, ഗൗണ്ടമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്. ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു ബാബു, എസ് രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചത് എ ആര് റഹ്മാനും ക്യാമറ ചലിപ്പിച്ചത് ഛോട്ട കെ നായിഡുവുമായിരുന്നു. ബാബ ഡിജിറ്റല്‍ റീമാസ്റ്ററിങിന് ശേഷം വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണെന്ന വാര്‍ത്തകള്‍ തമിഴ് സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ റീമാസ്റ്ററിങ് പതിപ്പിന്റെ ട്രെയ്ലര് പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാര്‍.
വി ഫോര്‍ യൂ യുട്യൂബ് ചാനല്‍ വഴിയാണ് 2 മിനിറ്റും 5 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയ്ലര് പുറത്ത് വിട്ടിരിക്കുന്നത്. 1999ല്‍ കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പ ബോക്സ് ഓഫിസില്‍ നേടിയ വിജയം കണ്ടാണ് ബാബ ഒരുക്കുന്നത്. എന്നാല്‍ അണിയറക്കാര്‍ പ്രതീക്ഷിച്ചപോലെ വിജയം കണ്ടെത്താന്‍ ബാബയ്ക്ക് ആയില്ല.
അതേസമയം തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെല്സന് ദിലീപ് കുമാറിന്റെ ജയിലറിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കോലമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് എന്നി ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ചെറുതല്ല.
ജയിലറില്‍ വിനായകനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തിറക്കിയ കാസ്റ്റിങ് വീഡിയോ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രമ്യാ കൃഷ്ണന്, യോഗി ബാബു, വിനായകന്, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തി കൊണ്ടുള്ള കാസ്റ്റിംഗ് വീഡിയോയാണ് അണിയറക്കാര്‍ പുറത്ത് വിട്ടത്. അതേസമയം വിനായകന് വില്ലനായാണ് ചിത്രത്തില്‍ എത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...