
Social Media
കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും തകർപ്പൻ നൃത്തവിഡിയോയുമായി റിമി ടോമി
കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും തകർപ്പൻ നൃത്തവിഡിയോയുമായി റിമി ടോമി
Published on

ഗായികയായും അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും ഒരു തകർപ്പൻ നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ് റിമി . വിജയ്യുടെ പുതിയ സിനിമയായ വാരിസിലെ രഞ്ചിതമേ എന്ന ഗാനത്തിനാണ് ഈ കുട്ടിത്താരങ്ങൾ ചുവടുവയ്ക്കുന്നത്.
റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. സിനിമയിലും കണ്മണി കഴിവ് തെളിയിച്ചു കഴിഞ്ഞു.
റീനവും ഈ ഡാൻസ് വിഡിയോ പങ്കുവച്ചിട്ടുണ്ട്. പതിവു പോലെ കുട്ടാപ്പിയുടേയും കണ്മണിയുടേയും ഈ ക്യൂട്ട് വിഡിയോയ്ക്ക് ഇഷ്ടവുമായെത്തിയവർ ഏറെയാണ്. ഈ കുട്ടിത്താരങ്ങൾ ഇടയ്ക്കിടെ ക്യൂട്ട് വിഡിയോകളുമായി സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. കണ്മണിയുടെയും അമ്മയുടെയും വിശേഷങ്ങളുമായി ഒരു യുട്യൂബ് ചാനലുമുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...