
Malayalam
കൊച്ചിയില്‍ മാതംഗി നൃത്ത വിദ്യാലയവുമായി നവ്യ നായര്‍
കൊച്ചിയില്‍ മാതംഗി നൃത്ത വിദ്യാലയവുമായി നവ്യ നായര്‍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ പുതിയൊരു തുടക്കത്തിന് വഴിതെളിച്ചിരിക്കുകയാണ് നവ്യ.
കൊച്ചിയില്‍ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ നായര്‍. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് ഡിസംബര്‍ 3ന് ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടക.
മാതംഗിയുടെ വെബ്സൈറ്റില്‍ സംവിധായകന് സിബി മലയില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ശില്‍പ്പശാലയ്ക്കും തുടക്കമാകും. സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.പി., കെ മധു , എസ് എന്‍ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരന്‍, മനു മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുക്കും.
നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. നവ്യയുടെ ശക്തമായ കഥാപാത്രമായിരുന്നു ഒരുത്തീയിലേത്. നവ്യയ്ക്ക് ഒപ്പം നടന് വിനായകനും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന് ഫിലിം അവാര്‍ഡ് 2020, 12ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന് ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...