ഒപ്പം എന്ന സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച മീനാക്ഷി കുട്ടിയെ പ്രേക്ഷകർക്ക് മറക്കാനാകില്ല. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്.
സിനിമ അഭിനയം മാത്രമല്ല ടെലിവിഷൻ അവതാരിക കൂടിയാണ് പ്രേക്ഷകരുടെ മീനൂട്ടി. സോഷ്യൽ മീഡിയിൽ നിറ സാന്നിധ്യമാണ് മീനാക്ഷി. പുത്തൻ ഫോട്ടോഷൂട്ടികളുടെ ചിത്രങ്ങളെല്ലാം ആരാധകർക്കായി മീനാക്ഷി പങ്കുവെക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ താരമാണ് പ്രിയ നടി മീനാക്ഷി അനൂപ്. ഇപ്പോഴിതാ, തടി വയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് മീനാക്ഷി. അതിന് വേണ്ടി ഒരു ദിവസം എന്തൊക്കെ കഴിക്കാം എന്നതിനെ കുറിച്ചാണ് നടിയുടെ പുതിയ വീഡിയോ.
ഒരു ദിവസം ആറ് മീല്‍സ് വരെ കഴിക്കണം എന്നാണത്രെ പറയുന്നത്. ആറ് നേരവും ചോറുണ്ണുകയല്ല, മറിച്ച് ചെറിയ സ്നാക്സ് കഴിക്കുന്നത് പോലും മീല്സില് പെടുത്തിക്കൊണ്ടാണ് മീനാക്ഷി വീഡിയോ ചെയ്തിരിയ്ക്കുന്നത്.
വേറെ കാര്യമായ വിശേഷങ്ങള്‍ ഒന്നും തന്നെ വീഡിയോയില്‍ പറയുന്നില്ല. തിന്നുക വെറുതേ ഇരിക്കു, വീണ്ടും തിന്നുക വെറുതേ ഇരിക്കുക എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഒരു കട്ടന്‍ ചായയില്‍ ആണ് ദിവസം തുടങ്ങുന്നത്. പിന്നെ ബ്രേക്ക് ഫാസ്റ്റ്. ഉച്ച ഭക്ഷണത്തിന് മുന്‍പ് ലഘുവായി പഴവര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും. അത് കഴിഞ്ഞ് വൈകിട്ട് ഒരു ചായയും എന്തെങ്കിലും സ്നാക്സി. രാത്രി കുറച്ച് വെജിറ്റബിള്‍സ് എന്ന രീതിയിലാണ് മീനാക്ഷി വെല്ലുവിളി ഏറ്റെടുത്തത്.
എന്നാല്‍ ഈ ഒരൊറ്റ ദിവസം കൊണ്ട് ഈ വെല്ലുവിളി ഞാന്‍ അവസാനിപ്പിയ്ക്കും എന്ന് താരം പറയുന്നു. ഈ രീതിയില്‍ തുടര്‍ന്ന് പോയാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് മരിക്കും. വയറ് ഓവറായി നിറയുമ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു എന്നൊക്കെയുള്ള ബുദ്ധിമുട്ടുകള്‍ മീനാക്ഷി പറയുന്നുണ്ട്.
വീഡിയോയെ കുറിച്ച് ആളുകളുടെ വിലയിരുത്തലുകൾ കേൾക്കാൻ താല്പര്യമില്ലാത്ത പോലെ മീനാക്ഷി കമന്റ്റ് ബോക്സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...