
Malayalam
ഗേള്‍ഫ്രണ്ടിനെ കാണാന്‍ പോകണമെന്ന് എലീന, പോവാമെന്ന് സമ്മതിച്ച് സൂരജ്! താരത്തിന്റെ പുത്തൻ വിശേഷങ്ങൾ
ഗേള്‍ഫ്രണ്ടിനെ കാണാന്‍ പോകണമെന്ന് എലീന, പോവാമെന്ന് സമ്മതിച്ച് സൂരജ്! താരത്തിന്റെ പുത്തൻ വിശേഷങ്ങൾ

കോമഡി, മിമിക്രി പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സൂരജ് തേലക്കാട്. ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയാ എത്തിയിരുന്നു . ഷോയിൽ വലിയ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവെയ്ക്കാതെ തന്നെ അവസാനം വരെ പിടിച്ച് നിൽക്കാൻ താരത്തിന് സാധിച്ചിരുന്നു.
പിന്നീട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സൂരജ് മാറിയിട്ടുണ്ട്
ഇപ്പോഴിതാ ഒരു ഷോയില്‍ താരം തന്റെ പുതിയ ചില വിശേഷങ്ങള്‍ പങ്കുവച്ചു.
എലീന പടിക്കല്‍ അവതാരകയായി എത്തുന്ന ഡേ വിത്ത് സ്റ്റാര്‍ ഷോയില്‍ സൂരജ് തന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും പഠിച്ച സ്കൂളുകളും എല്ലാം പരിചയപ്പെടുത്തി. തുടക്കത്തില്‍ തന്നെ എലീന ഒരു സസ്പെന്‍സ് ഇട്ടത് കൊണ്ടാണ് വീഡിയോ മുഴുവനായി ഇരുന്ന് ആരാധര്‍ കണ്ടു പോകുന്നത്. ‘പേഴ്സണല്‍ ലൈഫിലെ ചില കാര്യങ്ങളൊക്കെ അറിയണം ഗേള്‍ഫ്രണ്ടിനെ കാണാന്‍ പോകണം’ എന്നൊക്കെ അലീന പറഞ്ഞപ്പോള്‍ സൂരജ് പോവാം എന്ന് സമ്മതിച്ചു. പക്ഷെ വീഡിയോയില്‍ അങ്ങനെ ഒരു രംഗം കാണിച്ചിട്ടില്ല.
സൂരജിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് നേരെ നാട്ടിലെ ചില സുഹൃത്തുക്കളെ കാണാനായി പോയി. അവര്‍ക്ക് എല്ലാം സൂരജിന്റെ കഴിവിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഒക്കെയാണ് പറയാനുണ്ടായിരുന്നത്. സ്ഥിരം പോയി ഇരിക്കുന്ന ക്ലബ്ബും, താന്‍ പഠിച്ച സ്കൂളുകളും അവിടെയുള്ള അധ്യാപകരെയും എല്ലാം സൂരജ് പരിചയപ്പെടുത്തി. ആര്‍ക്കും സൂരജിനെ കുറിച്ച് ഒരു മോശം അഭിപ്രായം ഇല്ല.
അതിനിടയിലുള്ള കാര്‍ എടുത്തതിനെ കുറിച്ചും ഡ്രൈവിങ് പഠിച്ചതിനെ കുറിച്ചും എല്ലാം സൂരജ് സംസാരിക്കുന്നുണ്ട്. ഒരു ബൈക്ക് എടുക്കണം എന്നതായിരുന്നു സൂരജിന്റെ ആഗ്രഹം. എന്നാല്‍ അത് ഡ്രൈവ് ചെയ്യാന്‍ ശാരീരികമായി തനിയ്ക്ക് കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ കാര്‍ എടുക്കാം എന്ന് കരുതി. ഓട്ടോമാറ്റിക് കാര്‍ ഉണ്ട് എന്നും അതും നമുക്ക് വേണ്ട റീതിയില്‍ റീവര്‍ക്ക് ചെയ്യാന്‍ പറ്റും എന്നും മനസ്സിലായപ്പോള്‍, അപ്പോള്‍ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഒരു കാര്‍ വാങ്ങുകയായിരുന്നു. കാര്‍ എടുത്തതിന് ശേഷമാണത്രെ ഡ്രൈവിങ് പഠിച്ചത്.
സൂരജിന്റെ വേറെ ചില സുഹൃത്തുക്കള്‍ക്ക് ഇടയില്‍ എത്തിയപ്പോഴാണ് ഇതുവരെ പുറത്ത് അറിയാത്ത ചില സ്വാകാര്യ രഹസ്യങ്ങള്‍ കൂടെ പറഞ്ഞത്. തുടക്കത്തില്‍ ഒന്ന് രണ്ട് സുഹൃത്തുക്കള്‍ സൂരജിന്റെ പോസിറ്റീവ് ആയ കാര്യങ്ങള്‍ മാത്രം പറഞ്ഞു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അംഗീകരിക്കാന്‍ ഉള്ള മനസ്സും ഉള്ള ആളാണ് സൂരജ്. അതേ സമയം സ്ത്രീകള്‍ ഉള്ളിടത്ത് നില്ക്കാന് പ്രത്യേക താത്പര്യം ഉണ്ടത്രെ. കുറച്ച് സുന്ദരികള്‍ കൂടി നില്ക്കുന്ന ഇടത്ത് സൂരജിന് പ്രത്യേക ആകര്‍ഷണമാണ്, അവര്‍ ക്യൂട്ട് ആണ് എന്നൊക്കെ പറഞ്ഞ് കേള്‍ക്കുന്നതും വലിയ സന്തോഷമാണെന്നാണ് ഒരു സുഹൃത്ത് വെളിപ്പെടുത്തിയത്
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...