
Malayalam
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോടെ വിജയം നേടി മാളവിക നായർ ; ചിത്രം കാണാം
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോടെ വിജയം നേടി മാളവിക നായർ ; ചിത്രം കാണാം

അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ച് നടി മാളവിക . എറണാക്കുളം സെൻറ് തെരേസാസ് കോളേജിൽ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷൻ ജേണലിസം വിഷയത്തിൽ ടോപ്പറയാിരിക്കുകയാണ് താരം.
ഗ്രാജുവേഷൻ കോട്ടും തൊപ്പിയും അണിഞ്ഞ് സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ജീവിതത്തിലെ നാഴികക്കല്ല് എന്നാണ് താരം ഗ്രാജുവേഷൻ ചടങ്ങിനെ വിശേഷിപ്പിച്ചത്. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോടെയായിരുന്നു മാളവികയുടെ വിജയം. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലിഷിൽ ആയിരുന്നു നടി ബിരുദം പൂർത്തിയാക്കിയത്. അഞ്ച് വർഷം സെന്റ് തെരേസാസിലായിരുന്നു മാളവികയുടെ പഠനം.
“എത്ര മനോഹമായിരുന്നു ഈ യാത്ര എന്ന് ഓർമ്മിപ്പിക്കുന്ന രീതിയിലുളള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയിരിക്കുന്നത്. എന്റെ സ്വപ്നങ്ങളെ കൈപിടിയിലാക്കാൻ സഹായിച്ച സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവർക്കും ഒരുപാട് നന്ദി.എന്നെ പ്രേത്സാഹിപ്പിച്ചതിനു അച്ഛനും അമ്മയ്ക്കും എട്ടനും നന്ദി” മാളവിക കുറിച്ചു. സുഹൃത്തുകൾക്കും അമ്മയ്ക്കുമൊപ്പമുളള ചിത്രവും മാളവിക പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായി എത്തിയ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി
‘യെസ് യുവർ ഓണർ’, ‘ഓർക്കുക വല്ലപ്പോഴും’, ‘ശിക്കാർ’, ‘പെൺപട്ടണം’, ‘കാണ്ഡഹാർ’ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയതിനു പുറമെ മുതിർന്നതിന് ശേഷം ‘ജോർജേട്ടൻസ് പൂരം’, ‘ഭ്രമം’, ‘സിബിഐ 5’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തു. സിനിമയിൽ മാത്രമല്ല മിനിസ്രീനിലും മാളവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നർത്തകി കൂടിയായ മാളവിത ഡാൻസ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...