നീണ്ട ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തി വിജയ്
Published on

തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഉള്ള നടനാണ് വിജയ് . ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ചെന്നൈ പനയൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്.
നേരത്തേ ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവര്‍ഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു. വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു വിജയുടെ ആരാധകരുമായുള്ള കൂടിക്കാഴ്ച. നാമക്കല്‍, സേലം, കാഞ്ചീപുരം ജില്ലകളില്‍നിന്നുള്ള ആരാധകരുമായാണ് നടന് കൂടിക്കാഴ്ച്ച നടത്തിയത്. വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്കായിരുന്നു അവസരം നല്‍കിയത്.
വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ചെന്നൈ പനയൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. നേരത്തേ ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവര്‍ഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു. ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല.
ആരാധകസംഘടനയുടെ അംഗത്വ കാര്‍ഡില്ലാത്തവര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. തമിഴ്നാട് കൂടാതെ കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ സാധിച്ചില്ല.
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...