ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ. അല്ലെങ്കിൽ നീ തന്നെ എനിക്ക് ഒരു പെണ്ണിനെ നോക്കി തരണമെന്ന് ബാല !

മലയാളികള്‍ക്ക് അടുത്തറിയാവുന്ന താരങ്ങളില്‍ ഒരാളാണ് ബാലാ. തമിഴ് സിനിമകളിലൂടെ ആണ് ബാല അഭിനയത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. കളഭമഴ എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.കുറച്ചുദിവസം മുൻപ് വരെ നടൻ ബാലയും, ഭാര്യ എലിസബത്തും ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
ഒരുകൂട്ടർ ഇരുവരും പിരിഞ്ഞുവെന്നും, മറ്റുചിലർ പിരിയുന്നതാണ് നല്ലതെന്നും എന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ലൈവ് വീഡിയോയുമായി നടൻ രംഗത്ത് വരികയും ചെയ്തു. ബാല ആ വീഡിയോ വൈറൽ ആയതിനു പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും മാധ്യമങ്ങൾ താരത്തിന്റെ വാർത്ത അതിനകം തന്നെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ താരം ഒരു മാധ്യമത്തിന് നൽകിയ ഒരു അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്.
ഞാൻ നന്നായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ജീവിച്ചോട്ടെ ജീവിച്ചു പൊക്കോട്ടെ. അല്ലെങ്കിൽ നീ തന്നെ എനിക്ക് ഒരു പെണ്ണിനെ നോക്കി തരണം. എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ചില കാര്യങ്ങൾക്ക് എനിക്കൊരു ഡയറിയുണ്ട്. അതിൽ എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ എഴുതിവയ്ക്കും. എനിക്ക് എഴുപത് വർക്കേഴ്സുണ്ട് ചെന്നൈയിൽ. ഇവിടെ പത്തും.അവരിൽ ആരെങ്കിലും അത് എടുത്തു വായിക്കുന്നത് എനിക്ക് ഇഷ്ടമാകുമോ. പേഴ്സണൽ ഡയറി തുറന്ന് വായിക്കാനുള്ള അവകാശം ആർക്കും നമ്മൾ കൊടുക്കില്ല. കൊടുക്കുമോ? ആരും കൊടുക്കില്ല. എങ്കിലും ഞാൻ എല്ലാരേയും സ്നേഹിക്കുന്നു.
ഞാൻ തന്നെ തുറന്ന് പറയുന്നു എല്ലാരേം എനിക്ക് ഇഷ്ടമാണ് എന്ന്. എന്റെ ഫാമിലി ലൈഫ് അത് വിട്ടേക്കൂ. അവതാരകനോടായി ബാല പറയുന്നു.വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്തിന് ഞങ്ങളുടെ വിവരങ്ങൾ പറയണം. താരങ്ങളുടെ ചില കുടുംബകാര്യങ്ങൾ നിങ്ങൾ മീഡിയ വിട്ടേക്കണം. ഇത് എല്ലാവരും പറയുന്നതല്ലേ.
എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. നമ്മൾ അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ട്. ആ ഫീലിംഗിസിനെ മാനിക്കണം. – ബാല പറഞ്ഞു.അവരെ വേർപിരിച്ചിട്ട് ആർക്ക് എന്താ നേട്ടം അവർ ജീവിക്കട്ടെ നന്നായി ജീവിക്കുന്നവരെ കാണുമ്പോൾ ചില ആൾക്കാർക്ക് എങ്കിലും കണ്ണുകടി ഉള്ളതാണ് അവർ സപ്രറ്റ് അങ്ങെങ്കിൽ ഇന്റർവ്യൂവിന്റെ തുടക്കത്തിൽ ഭാര്യയെ കുറിച്ച് അങ്ങനെ പറയേണ്ടാ കാര്യം ഇല്ല ബാല ചേട്ടൻ പറഞ്ഞപോലെ അവർക്ക് അവരുടെ പേഴ്സണൽ ലൈഫ് ഉണ്ട് – എന്ന് ആരാധകരും കമന്റ് ചെയ്യുന്നു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...