എറിഞ്ഞ കല്ലുകൾ എല്ലാം ചേർത്ത് ഞങ്ങൾ ഒരു കൊട്ടാരം പണിയും ദിൽഷാന ദിൽഷാദ്
Published on

ദിൽഷാന ദിൽഷാദ് എന്ന പേര് ഒരുപക്ഷെ മലയാളി പ്രേക്ഷകർക്ക് മനസിലായെന്ന് വരില്ല .എന്നാൽ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയിൽ വിനായകനും ധന്യയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നിസ്സഹയായി നിൽക്കുന്ന മകളുടെ മുഖം നമ്മുടെയെല്ലാം മനസ്സിൽ തെളിയും . യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. കൊച്ചിയിലെ ഒരു സൈബർ സെൽ പോലീസ് സ്റ്റേഷൻ സിനിമാ പൈറസി, ജോലി തട്ടിപ്പ്, കൊലപാതകം എന്നിവ ഉൾപ്പെടുന്ന കേസുകൾ രണ്ട് എഞ്ചിനീയറിംഗ് ബിരുദധാരികളെ, സെല്ലിൽ താൽക്കാലിക ജീവനക്കാരായി നിയമിച്ച്, അവരുടെ സഹായത്തോടെ പരിഹരിക്കാൻ ശ്രമിക്കുന്നു. ഇതാണ് സിനിമയുടെ കഥ . ഇതിൽ മായ എന്ന കഥാപത്രമായാണ് ദിൽഷാന ദിൽഷാദ് വരുന്നത്.
വലിയ പ്രൊജെക്ടുകളിൽ ചെറിയ കഥാപത്രങ്ങളും ഒപ്പം പരസ്യ ചിത്രങ്ങളിലും ഷോർട് ഫിലിമുകളിലൂടെയും ശ്രദ്ധേയയായ ദിൽഷാന ദിൽഷാദ് തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നു..
മോഹൽ ലാലിന്റെ മകളായി നീരാളിയിൽ ആയിരുന്നു തുടക്കം. സിനിമയിലേക്ക് വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. മാതാപിതാക്കളുടെ സപ്പോർട്ട് ആണ് ദിൽഷാനയുടെ ശക്തി. വാമനനാണ് പുതിയ സിനിമ.വാമനിൽ ദുർഗ്ഗ എന്ന മുഴുനീള കഥാപാത്രമാണ് . ഫാമിലി ഹൊറർ സിനിമയാണ് . ഇന്ദ്രൻസേട്ടന്റെയും സീമ ജി .
നായരുടേയും മകളായായിട്ടാണ് അഭിനയിക്കുന്നത് . എബി ബിനിലാണ് സംവിധാനം ചെയ്യുന്ന സിനിമയാണ്..സിനിമയിലെ തുടക്കകാലം തൊട്ട് ഒരുപാട് സീനിയർ ആർട്ടിസ്റ്റുമാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും ഭാഗ്യമുള്ള കാര്യം എന്ന് ദിൽഷാന പറഞ്ഞു. ഇന്ദ്രൻസ് വളരെ സിംപിൾ ആയ മനുഷ്യൻ ആണെന്നും അദ്ദേഹതോടൊപ്പം അഭിനയിച്ചത് വളരെ നല്ല അനുഭവം ആയിരുന്നുവെന്നും ദിൽഷാന പറയുന്നു.
നീരാളിയിൽ തുടങ്ങി. വെള്ളത്തിലും ഓപ്പറേഷൻ ജാവയിലും അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സിബിഐ ലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. അച്ഛൻ സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്നു. അമ്മയാണ് ദിൽഷാനയ്ക്കും സഹോദരിക്കും വേണ്ടുന്ന സപ്പോർട്ട് നൽകുന്നത്.അനിയത്തി മോഹൻലാലിൻറെ ഇട്ടിമണിയിൽ അഭിനയിച്ചിട്ടുണ്ട്. . സിനിമയിൽ നമ്മൾ പ്രൂവ് ചെയ്യുന്നതുവരെ നമ്മളെ എല്ലാവരും താഴ്ത്തും കുറ്റപ്പെടുത്തുകയും എല്ലാം ചെയ്യും . അതിനുശേഷം നമ്മളെ പുകഴ്ത്തുകയും വാഴ്ത്തുകയുമൊക്കെ ചെയ്യും .സിനിമയിലേക്ക് എത്തിയപ്പോൾ ഒരുപാട് പേർ ഞങ്ങളെ കല്ലെറിഞ്ഞിട്ടുണ്ട്. ആ കല്ലുകൾ എല്ലാം ചേർത്ത് വച്ചു ഞങ്ങൾ ഒരുകൊട്ടാരം പണിയും. ദിൽഷാന ആത്മവിശ്വാസത്തോടെ പറയുന്നു.
തൃശൂർ തളിക്കുളം സ്വദേശിനിയാണ് ദിൽഷാന ദിൽഷാദ്. 2004 ജൂൺ 01 ന് ജനിച്ചു. ദിൽഷാദ്, ഷീബ ദിൽഷാദ് എന്നിവരാണ് മാതാപിതാക്കൾ. ഡാൻസ് അഭ്യസിക്കുന്നു. 8-ആം ക്ലാസിൽ മോണോ ആക്റ്റിൽ സംസ്ഥാന തലത്തിൽ വിജയിയായിരുന്നു. സ്പോർട്സിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതൽ അഭിനയരംഗത്തുണ്ട്. ആൽബം സോംഗ്, ആൽബങ്ങൾ, പരസ്യചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങളെന്നിവയിലൂടെ ഒക്കെ ശ്രദ്ധേയയായ ദിൽഷാനക്ക് ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ സഹായം വഴിയാണ് സിനിമയിലേക്കുള്ള അവസരം ഒരുങ്ങിയത്. നീരാളി ആയിരുന്നു ദിൽഷാനയുടെ ആദ്യ ചിത്രം. ദിൽഷാന ഇപ്പോൾ സെന്റ് അലോഷ്യസ് കോളേജിൽ +2വിനു പഠിക്കുന്നു.
അനിയത്തി അൽദിയയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.*
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...