സിനിമയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫീമെയ്ൽ ആർട്ടിസ്റ്റിനോട് അയാൾ മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ പ്രതികരിച്ചു :അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ!
Published on

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്ണമായ കഥാപാത്രങ്ങളെ ഇത്രമേല് അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു. നടനെന്നതിനൊപ്പം തന്നെ മോഹൻലാൽ സഹപ്രവർത്തകരോട് പെരുമാറുന്ന രീതിയെക്കുറിച്ചും പലരും സംസാരിക്കാറുണ്ട്.
താരപരിവേഷമില്ലാതെ ഒപ്പം അഭിനയിക്കുന്ന ആളെ വളരെ കംഫർട്ടബിൾ ആക്കുന്ന നടനാണ് മോഹൻലാലെന്ന് നേരത്തെ പല അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകനും ഛായാഗ്രഹകനും
ആയ ഇസ്മയിൽ ഹസ്സൻ. മോഹൻലാൽ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ആളാണെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
വിഷ്ണുലോകം സിനിമയ്ക്കിടെ ആണ് മോഹൻമാലുമായി സൗഹൃദത്തിൽ ആവുന്നത്. ആ കാലം നല്ല രസമായിരുന്നു. ഒരിക്കൽ ഒരു മജിസ്ട്രേറ്റ് അദ്ദേഹത്തെ കാണാൻ ലൊക്കേഷനിൽ വന്നു. പക്ഷെ ലാലേട്ടൻ അങ്ങോട്ട് പോവുന്നില്ല. മജിസ്ട്രേറ്റ് അല്ലേ വന്നത് പോവുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അതിനേക്കാൾ രസം നിങ്ങളുമായി കമ്പനി അടിച്ചിരിക്കുന്നതാണെന്ന് പറഞ്ഞു’
‘അതായിരുന്നു ലാലേട്ടന്റെ സെറ്റിലെ മൂഡ്. ആ സിനിമ കഴിഞ്ഞ് ഉള്ളടക്കവും മാന്ത്രികത്തിലേക്കും എത്തി. ആ സെറ്റിൽ വന്നപ്പോൾ ഒന്ന് രണ്ട് ചെറിയ അനുഭവങ്ങൾ ഉണ്ടായി. ലാലേട്ടൻ നമ്മളിൽ നിന്ന് കുറച്ച് അകന്ന് പോയോ എന്ന തോന്നൽ അന്നെനിക്ക് ഉണ്ടായി’
ലാലേട്ടന് സ്വാതിക മനസ്സാണ്. നന്മ, ദയ തുടങ്ങിയവ. ഞാൻ കാരണം മറ്റൊരാൾ വേദനിക്കരുതെന്നുണ്ട്. ഛെ എന്ന് പറഞ്ഞ് പോലും ഞാൻ കണ്ടിട്ടില്ല’.
‘അതേ ലാലേട്ടൻ ഉള്ളടക്കം സിനിമയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫീമെയ്ൽ ആർട്ടിസ്റ്റിനെ കാണാൻ വന്നവരിൽ ഒരു സുമുഖൻ അറിയാതെ തട്ടുന്ന പോലെ ദേഹത്ത് തട്ടിയപ്പോൾ അവനെ പിടിച്ച് ചൂടാവുന്നത് കണ്ടു. ഞങ്ങളാരും ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖമായിരുന്നു അന്ന്. നമ്മുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയപ്പോൾ അദ്ദേഹം പ്രതികരിച്ചു’
‘ലാലേട്ടന്റെ നന്മ പെരുമാറ്റത്തിൽ തന്നെ ഉണ്ടാവും. നൈർമല്യതയാണ് ലാലേട്ടൻ എന്ന് പറഞ്ഞാൽ. അദ്ദേഹത്തോട് ഇഷ്ടം തോന്നുകയല്ലാതെ ദേഷ്യം തോന്നില്ല. പലരും പറയുന്നത് പോലെ അല്ല. പക്ഷെ അങ്ങേരെ നേരിട്ട് കാണാൻ ബുദ്ധിമുട്ടാണ്. അത് പുള്ളി സൃഷ്ടിക്കുന്നതല്ല. അത്ര പാവമാണ്. ഒത്തിരി പുണ്യം ചെയ്ത ആളാണ്,’ ഇസ്മയിൽ ഹസ്സൻ പറഞ്ഞു. മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൈശാഖ് ആയിരുന്നു സിനിമയുടെ സംവിധായകൻ.
അടുത്തിടെയിറങ്ങിയ മോഹൻലാൽ സിനിമകൾക്കെല്ലാം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമാ ലോകത്തും ആരാധകർക്കിടയിലും ഇത് ചർച്ച ആവുന്നുണ്ട്. പഴയ വിജയത്തിളക്കിലേക്ക് മോഹൻലാൽ ഉടൻ മടങ്ങി വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എലോൺ, റാം ഉൾപ്പെടെയുള്ള ഒരുപിടി സിനിമകൾ മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്. അടുത്തിടെ ലിജോ ജോസ് പെല്ലിശേരിയോടൊപ്പമുള്ള സിനിമയും പ്രഖ്യാപിക്കപ്പെട്ടു. ആദ്യമായാണ് ലിജോ ജോസ്-മോഹൻലാൽ കോംബിനേഷൻ ഒരുമിക്കുന്നത്.
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...