എനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്, അതെങ്ങനെ മറ്റുള്ളവര്‍ സ്വീകരിക്കുമെന്നത് എന്നെ ബാധിക്കാറില്ല; വിജയ് ദേവരകൊണ്ട!

അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട.രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്.
അതേസമയം വിജയ് ദേവരകൊണ്ട നായകനായി പുരി ജഗന്നാഥ് സംവിധാനം നിര്‍വ്വിച്ച ലൈഗര്‍ ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകനും വിതരണക്കാരും തമ്മില്‍ വലിയ തര്‍ക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് നേരിട്ട നഷ്ടം പരിഹരിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് മൗനം വെടിഞ്ഞിരിക്കുകയാണ് യുവതാരം.
ബോധ്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും അതെങ്ങനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് വിജയ് ദേവരകൊണ്ട ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പരാജയം കഴിയുന്നത്ര നന്നായി കൈകാര്യം ചെയ്തോ എന്ന് ഉറപ്പില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ തനിക്ക് തോന്നുന്നതെന്തും പ്രകടിപ്പിക്കാന്‍ ഒരിക്കലും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റചിത്രം കൂടിയാണ് ലൈഗര്‍. അനന്യ പാണ്ഡേ നായികയായ ചിത്രത്തില്‍ ബോക്സിങ് ഇതിഹാസ് മൈക്ക് ടൈസണും ഒരു സുപ്രധാന വേഷത്തിലുണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ ധര്‍മാ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം ആ?ഗസ്റ്റ് 25-നായിരുന്നു പാന്‍ ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളിലെത്തിയത്.
കനത്ത പരാജയം മൂലം പ്രതിഫലമായി വാങ്ങിയ തുകയില്‍ നിന്നും ആറ് കോടി നടന് തിരിച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ലൈഗറിന്റെ പരാജയം കനത്ത നഷ്ടമുണ്ടാക്കിയതിനാല്‍ നഷ്ട പരിഹാരം തരണമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്
ഇതിനായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ സമരം നടത്തുകയാണ് വിതരണക്കാര്‍. സമരത്തിനെതിരെ ചിത്രത്തിന്റെ സംവിധായകനും കോ പ്രൊഡ്യൂസറുമായ പൂരി ജഗന്നാഥ് രംഗത്ത് വന്നിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് വിഷയം.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...