
News
‘കാന്താര’യ്ക്ക് രണ്ടാം ഭാഗം വരുന്നു…! മറുപടിയുമായി റിഷഭ് ഷെട്ടി
‘കാന്താര’യ്ക്ക് രണ്ടാം ഭാഗം വരുന്നു…! മറുപടിയുമായി റിഷഭ് ഷെട്ടി

കന്നഡയില്‍ നിന്ന് എത്തി റിക്കോര്‍ഡുകള്‍ ഭേദിച്ച് രാജ്യമൊട്ടാകെ വിസ്മയമായി മാറിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍, അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രം എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. ‘കാന്താര’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘കാന്താര’യുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റിഷഭ് ഷെട്ടി. ഇപ്പോള്‍ എനിക്കൊന്നുമറിയില്ല. മനസ് ശൂന്യമാണ്. രണ്ട് മാസത്തെ ഇടവേള എടുക്കണം. ‘കാന്താര’യക്ക് ശേഷം ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകളെല്ലാം ഇപ്പോള്‍ മനസ്സില്‍ ഇല്ലാണ്ടായി. എനിക്ക് പുതിയൊരു തുടക്കം വേണം.
‘കാന്താര’ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് സംസാരിക്കാന്‍ സമയമായട്ടില്ല. ചിത്രം റിലീസ് ചെയതിട്ട് 35 ദിവസമേ ആയുള്ളൂ. ഞങ്ങള്‍ ഇപ്പോഴും ചിത്രം പ്രമോട്ട് ചെയതുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ തനിക്ക് ‘കാന്താര’യെ കുറിച്ച് മാത്രമേ സംസാരിക്കാനാകുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു.
സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, എന്നും പൃഥ്വിരാജ് ട്വീറ്റ് ചെയതിരുന്നു.
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...