
News
ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നു… ആ കേരള ശ്രീ ഞാനല്ല; സംവിധായകന് ഡോ. ബിജു
ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നു… ആ കേരള ശ്രീ ഞാനല്ല; സംവിധായകന് ഡോ. ബിജു

കേരള സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്കാരം ലഭിച്ച ‘ഡോ. ബിജു’ താന്‍ അല്ലെന്ന് സംവിധായകന് ഡോ. ബിജു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദേഹഹം ഇക്കാര്യം വ്യക്തമാക്കിയത്
മാധ്യമങ്ങളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ നിരന്തരം വരികയാണ്. കേരള ശ്രീ ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാണെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
”ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നുണ്ട്. ആ കേരള ശ്രീ ഞാനല്ല എന്ന വിവരം അറിയിച്ചു കൊള്ളട്ടെ അത് വേറെ ഒരു ഡോ ബിജു ആണ്, ശാസ്ത്രകാരന്… ദേശീയ അവാര്‍ഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ.പക്ഷേ ഒരു സംസ്ഥാന പുരസ്കാരം പോലും ജീവിതത്തില്‍ ഇതേവരെ കിട്ടിയിട്ടില്ലാത്ത ആളാണ്… അപ്പോഴാ സംസ്ഥാനത്തിന്റെ കേരള ശ്രീ…” എന്നാണ് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമാണ് കേരള ശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
എം.ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്, വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള പുരസ്കാരത്തിനും അര്‍ഹരായി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...