കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല; ബേസിൽ ജോസഫ് !

ദര്‍ശന രാജേന്ദ്രന്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. സംവിധായകനും നാഷിദ് മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം രസിപ്പിക്കുന്നതിനൊപ്പം ഏറെ ചിന്തിപ്പിക്കുന്നതുമാണ്. ജയയെ രാജേഷ് പെണ്ണു കാണാൻ വരുമ്പോൾ സഹോദരൻ ജയയുടെ പഠിത്തത്തെ കുറിച്ച് പറയുന്നത് തമാശയായാണ് ചിത്രീകരിച്ചത് എങ്കിലും അത് വളരെ സീരിയസ് ആയ കാര്യമാണ് എന്ന് പറയുകയാണ് ബേസിൽ ജോസഫ്
പെണ്ണുകാണാന്‍ വരുന്ന ചെറുക്കനോടും വീട്ടുാകാരോടും കല്യാണ ശേഷം പെണ്‍കുട്ടിക്ക് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കുന്നത് തന്നെ തെറ്റാണ് എന്നാണ് ബേസിൽ പറയുന്നത്. പെണ്ണുകാണാന്‍ വന്നിരിക്കുമ്പോള്‍ ജയയുടെ വീട്ടുകാര്‍ക്കൊക്കെ ഇത് ചോദിക്കാന്‍ മടിയാണ്. അവസാനം ജയയ്ക്ക് പഠിക്കാന്‍ പോണം എന്ന് ആങ്ങളയാണ് ചോദിക്കുന്നത്. എന്ത് ബില്‍ഡ് അപ്പാണ് ഈയൊരു ചോദ്യം ചോദിക്കാന്‍?. ജയയ്ക്ക് പോലും അത് ചോദിക്കാൻ കഴിയുന്നില്ല, ബേസില്‍ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല. പഠിക്കാന്‍ പോണമെങ്കില്‍ പോണം. ഇത് വളരെ സീരിയസായുള്ള കാര്യമാണ്. കല്യാണം കഴിഞ്ഞ് തമ്മിൽ സംസാരങ്ങളുണ്ടാകണം എന്നതിനപ്പുറം ഇതില്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല. പക്ഷെ സിനിമയില്‍ ഇത് ഹ്യൂമറിലൂടെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. കാണുന്നവര്‍ക്ക് ചിരി വരുമെങ്കിലും ഓ ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ എന്ന് എല്ലാവര്ക്കും തോന്നും. അങ്ങനെയാണ് ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്, ബേസില്‍ പറഞ്ഞു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...