
News
ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ?പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല; ജയ കരയുമ്പോള്‍ കൂടെ കരയുന്ന പീലി
ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ?പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല; ജയ കരയുമ്പോള്‍ കൂടെ കരയുന്ന പീലി
Published on

പ്രഖ്യാപനം സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ബേസില്‍ ജോസഫിന്റെ ‘ജയ ജയ ജയ ജയ ഹേ’. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം രണ്ട് ദിവസം മുമ്പാണ് റിലീസ് ചെയ്തത്. റിലീസ് ദിനം മുതല്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ് ചിത്രം.
തിയേറ്ററുകളില്‍ ചിരിപടര്‍ത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ബേസില്‍ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. തിയറ്ററില്‍ ‘ജയ ജയ ജയ ജയ ഹേ’കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോയാണ് ബേസില്‍ പങ്കുവച്ചത്. ദര്‍ശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രം സ്ക്രീനില്‍ കരയുമ്പോള്‍ കൂടെ കരയുകയാണ് പീലി. നടനും എഴുത്തുകാരനുമായ ആര്യന് ഗിരിജാവല്ലഭന്റെ മകളാണ് പീലി.
‘ഒരു സുഹൃത്തു വാട്സാപ്പ് ചെയ്ത വീഡിയോ ആണ്. the pure magic of cinema. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ? പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’, എന്നായിരുന്നു വീഡിയോ പങ്കുവച്ച് ബേസില്‍ കുറിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഈ വീഡിയോയ്ക്ക് ദര്‍ശന കമന്റും ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 28നാണ് ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകളില്‍ എത്തിയത്. ‘ജാനേമന്’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്!സ് എന്റര്‍ടെയ്!ന്‍മെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും. ലക്ഷ്മി മേനോന്, ഗണേഷ് മേനോന് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്!ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...