ഫിഫ ലോകകപ്പ് ആരാധകർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയിരി മോഹൻലാൽ !
Published on

മലയാളികളുടെ സ്വകാര്യാ അഹങ്കാരമാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ മോഹൻലാൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ല. അഭിനേതാവിന് പുറമെ ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായം അണിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ഫിഫ ലോകകപ്പിന് ആക്കം കൂട്ടാൻ ആരാധകർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് മോഹൻലാൽ.
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു എന്നതാണ് ആ സന്തോഷ വാർത്ത. ഈ മാസം 30ന് ഖത്തറിൽ വച്ച് ആൽബം പ്രകാശനം ചെയ്യും. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സംഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി ആരാധകർ കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഖത്തറിൽ മേളമൊരുങ്ങുന്നു. ഈ ആഘോഷത്തിൽ പങ്കുചേരാൻ ഞാനുമുണ്ട് നിങ്ങളോടൊപ്പം’, എന്ന് മോഹൻലാൽ പറയുന്നു. ആൽബത്തിൽ ഒട്ടേറെ സർപ്രൈസുകൾ മോഹൻലാൽ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ്. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് വിവരം. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...