Connect with us

സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെയാണ് തഗ് ആയി കണക്കാക്കപ്പെടുന്നത്; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പ്രതികരിച്ച് റിയാസ് സലിം!

Movies

സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെയാണ് തഗ് ആയി കണക്കാക്കപ്പെടുന്നത്; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പ്രതികരിച്ച് റിയാസ് സലിം!

സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെയാണ് തഗ് ആയി കണക്കാക്കപ്പെടുന്നത്; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പ്രതികരിച്ച് റിയാസ് സലിം!

ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും ഇത്തവണത്തെ സീസണിനെ കുറിച്ച് ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പുരോഗമിക്കുകയാണ്. ബിബിബോസിലൂടെ ജന ശ്രെധ നേടിയ താരമാണ് റിയാസ് സലിം . റിയാസ് മുന്നോട്ട് വെച്ച ആശയം ഓര ഘട്ടത്തിലും താരത്തിന് ആദ്യമുണ്ടായിരുന്ന നെഗറ്റീവ് മുഖം പിന്നീട് അത് എല്ലാവരുടെയും ഇഷ്ടം പിടിച്ചെടുക്കാൻ വഴി വെക്കുകയും ചെയ്തു.
ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിയാസ് സലിം. പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങള്‍ പറയുമ്പോള്‍ ഷൈന്‍ ഇടപെട്ട് പിന്തിരിപ്പന്‍ മനോഭാവം കാണിച്ച് അവരെ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നാണ് റിയാസ് പറയുന്നത്.

‘വിചിത്രം’ സിനിമയുടെ പൊമോഷന്റെ പ്രസ് മീറ്റിനിടെ നടി ജോളി ചിറയത്തിനെ സംസാരിക്കാന്‍ അനുവദിക്കാതെ സിനിമയില്‍ പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന് ഷൈന്‍ പറഞ്ഞതിന് എതിരെയാണ് റിയാസ് സലിം പ്രതികരിച്ചത്. ”വിചിത്രം പ്രമോഷനിടെ നടി ജോളി ചിറയത്തിനെ സംസാരിക്കാന്‍ ഷൈന്‍ ടോം ചാക്കോ അനുവദിക്കുന്നില്ല.”

”സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ നടി ജോളിയോട് ചോദിച്ചത്. എന്നാല്‍ ജോളിയെ മറുപടി പറയാന്‍ അനുവദിക്കാതെ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും സിനിമാ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഷൈന്‍ ഇടയില്‍ കയറി പറഞ്ഞു.”

”അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാത്തതിനെ കുറിച്ച് ജോളി പറഞ്ഞപ്പോഴും ഷൈന്‍ ഇടപെട്ട് മറ്റെന്തൊക്കയോ സംസാരിച്ച് വഴിതിരിച്ച് വിട്ടു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ലഭിക്കുന്ന സമയം ഇത്തരത്തില്‍ ആളുകള്‍ കൈക്കലാക്കുന്നത് പ്രോത്സാഹിപ്പിക്കരുത്” എന്നാണ് റിയാസ് വീഡിയോയില്‍ പറയുന്നത്.

‘സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെയാണ് തഗ് ആയി കണക്കാക്കപ്പെടുന്നത്’ എന്ന ക്യാപ്ഷനോടെയാണ് റിയാസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശില്‍പ ബാല, അപര്‍ണ മള്‍ബറി എന്നിവര്‍ റിയാസിനെ പ്രശംസിച്ച് കമന്റ് നല്‍കിയിട്ടുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top