
Actress
ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു; അവാർഡ് വാങ്ങിയതിന് ശേഷം ജ്യോതിക പറഞ്ഞത് കേട്ടോ?
ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു; അവാർഡ് വാങ്ങിയതിന് ശേഷം ജ്യോതിക പറഞ്ഞത് കേട്ടോ?
Published on

മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. തമിഴ് സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമയായ ജയ് ഭീമന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് ജ്യോതിക പറഞ്ഞത്
നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു
ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ളീഷേ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം. ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു ഉത്സവ ദിവസം ജയ് ഭീം പോലെ ഒരു സീരിയസ് സിനിമ കാണാൻ പ്രേക്ഷകർ തയാറാകുമോ എന്ന കാര്യത്തിൽ നിർമാതാക്കൾ ആയ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു. പക്ഷേ ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ഇത്തരമൊരു അതിശയകരമായ പ്രതികരണം ഈ ചിത്രത്തിന് തന്ന തമിഴ് നാട്ടിലെയും ഈ രാജ്യത്തെയും ചെറുപ്പക്കാരോട് ഞങ്ങൾ നന്ദി പറയാൻ ആഗ്രഹിക്കുന്നു.
ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ളീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ നമ്മുടെ സംവിധായകൻ ജ്ഞാനവേൽ ആ ചട്ടമെല്ലാം കാറ്റിൽ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഹീറോയിസം.
സ്ക്രിപ്റ്റിൽ ഉള്ളതുപോലെ പോലെ തന്നെ ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് ഞാൻ കണ്ട മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ജനപ്രീതിയുള്ള ഒരു നായകനെ തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ നമ്മുടെ സംവിധായകൻ ജ്ഞാനവേലിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. വജ്രം എന്നത് എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചു.’’–ജ്യോതിക പറഞ്ഞു.
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മഞ്ജു വാരിയരോട് പ്രണയാഭ്യര്ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്കുമാര് ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...