
Malayalam Breaking News
നടി രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു !! കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം…
നടി രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു !! കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം…
Published on

നടി രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു !! കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം…
വീണ മാലിക്കിനെ പോലെ തന്നെ ഇൻഡ്യക്കാർക്കിടയിൽ പ്രശസ്തയായ പാകിസ്താനി നടി രേഷ്മ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭർത്താവ് തന്നെയാണ് നടിയും ഗായികയുമായ രേഷ്മയെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ.
ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ രേഷ്മ കുറച്ചു കാലമായി സഹോദരന്റെ വീട്ടിലാണ് താമസം. രേഷ്മ താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തിയ ഭർത്താവ് രേഷ്മയെ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും, മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പഷ്ത്തൂ ഗാനങ്ങളിലൂടെ രേഷ്മ വളരെയധികം പ്രശസ്തയാണ്.
ഈ വർഷം പാകിസ്ഥാനിൽ വനിതാ കലാകാരികൾക്കെതിരെ നടക്കുന്ന പതിനഞ്ചാമത്തെ അക്രമമാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഇത് പോലെ ഒരു സംഭവത്തിൽ ഒരു സ്റ്റേജ് നൃത്തക മരണപ്പെട്ടിരുന്നു. റൂമിലേക്ക് വരാൻ നിർബന്ധിച്ചപ്പോൾ നിഷേധിച്ചതിനായിരുന്നു അന്ന് വെടിവെച്ചത്.
Actress Reshma shot dead
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...