Connect with us

വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? അലന്‍സിയറുടെ ആ വെടി സത്യത്തില്‍ മോഹന്‍ലാലിന് ഉള്ളതായിരുന്നില്ല: ജോയ് മാത്യു

Malayalam Breaking News

വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? അലന്‍സിയറുടെ ആ വെടി സത്യത്തില്‍ മോഹന്‍ലാലിന് ഉള്ളതായിരുന്നില്ല: ജോയ് മാത്യു

വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? അലന്‍സിയറുടെ ആ വെടി സത്യത്തില്‍ മോഹന്‍ലാലിന് ഉള്ളതായിരുന്നില്ല: ജോയ് മാത്യു

വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? അലന്‍സിയറുടെ ആ വെടി സത്യത്തില്‍ മോഹന്‍ലാലിന് ഉള്ളതായിരുന്നില്ല: ജോയ് മാത്യു

മോഹന്‍ലാലിന് നേര്‍ക്കുള്ള അലന്‍സിയുടെ കൈത്തോക്ക് പ്രയോഗം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിച്ച് കൊണ്ടിരിക്കവെയായിരുന്നു അലന്‍സിയറിന്റ കൈത്തോക്ക് പ്രയോഗം. കൈ തോക്കിന്റെ ആകൃതിയിലാക്കി വേദിയിലേക്ക് ചൂണ്ടുകയായിരുന്നു അലന്‍സിയര്‍. വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണെന്ന് ജോയ് മാത്യു ചോദിക്കുന്നു. സത്യത്തില്‍ മോഹന്‍ലാലിന് നേര്‍ക്കായിരുന്നില്ല വെടി വെയ്‌ക്കേണ്ടിയിരുന്നതെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്-

ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത്?

സിനിമയിലെ സഹപ്രവര്‍ത്തകന് നേരെ ആദ്യം വെടിയുതിര്‍ത്തത് എം ആര്‍ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു. വെടികൊണ്ടത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാല്‍ എം ജി ആറിന്. അതിനു പിന്നില്‍ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവര്‍ത്തകനായ അലന്‍സിയാര്‍. ഭാഗ്യത്തിന് തോക്കില്‍ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യില്‍ ഇല്ലായിരുന്നു. വിരല്‍ ആയിരുന്നു അലന്‍സിയാറിന്റെ സിംബോളിക് തോക്ക്. അതിനാല്‍ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം. പക്ഷെ വിരല്‍ അങ്ങനെയല്ലല്ലോ. അത് പല ആവശ്യങ്ങള്‍ക്കും പല അര്‍ഥത്തില്‍ ഉപയോഗിക്കുന്നതാണല്ലോ.


വിരല്‍ പ്രയോഗങ്ങള്‍ പലതാണ്. അഭിനയം പഠിച്ചവര്‍ക്ക് അത് നന്നായി അറിയുകയും ചെയ്യാം. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്‌ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധ ഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ വിരല്‍ വെടി ഉതിര്‍ക്കേണ്ടിയിരുന്നത്? (എന്നാല്‍ വിവരമറിയും) അതല്ല മോഹന്‍ലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ വിരല്‍ വെടി പോയതെങ്കിലോ? (അപ്പോള്‍ ശരിക്ക് വിവരമറിയും) അനീതികള്‍ക്ക് നേരെ ആരുടെ നേര്‍ക്കും മുട്ടിടിക്കാതെ വിരല്‍ ചൂണ്ടുന്നവനായിരിക്കണം കലാകാരന്‍. അല്ലാതെ സഹപ്രവര്‍ത്തകനെ പൊതു വേദിയില്‍വെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം.ആര്‍.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേര്‍ക്കു ഉതിര്‍ത്ത വെടിയുണ്ടയേക്കാള്‍ മാരകമാണ്.

Joy Mathew against Alancier

More in Malayalam Breaking News

Trending

Recent

To Top