ധോണി പ്രൊഡക്ഷൻസ് സിനിമയിൽ ദളപതി വിജയ് നായകനാകുന്നു!

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമായ മഹേന്ദർ സിംഗ് ധോണി ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ സിനിമാ പ്രവേശനം. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുടെ ചിത്രമാണ് ധോനി നിര്‍മിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോനി അഭിനയിക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ധോനി. ധോനി പ്രൊഡക്ഷന്‍സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിലൂടെ തമിഴ്നാട്ടില്‍ വലിയ ആരാധക സംഘത്തെ ഉണ്ടാക്കിയ ധോനി തമിഴ് ചിത്രത്തിലൂടെ തന്നെ സിനിമാ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് തമിഴ് ആരാധകര്‍.അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ധോനി പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങളിലൊന്നില്‍ നയന്‍താര നായികയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം വിജയ് നായകനാകുന്ന വാരിസ് അവസാനഘട്ട ചിത്രീകരണ തിരക്കുകളിലാണ്. പൊങ്കൽ റിലീസ് ആയി 2023 ജനുവരിയിൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തും. ശേഷം ലോഗേഷ് കനകരാജുമായിട്ടായിരിക്കും തമിഴകത്തിന്റെ സൂപ്പർ താരം ഒന്നിക്കുക. ഇതുവരെ പേരിടാത്ത ചിത്രത്തിൽ തെന്നിന്ത്യയിലെ തന്നെ വമ്പൻ താരനിര തന്നെ അണിനിരക്കും എന്ന് സൂചനകളുണ്ട്. ശേഷം 2023 അവസാനത്തോടെ ആയിരിക്കും ധോണിയുമായി ചേർന്നുള്ള വിജയ് ചിത്രം ആരംഭിക്കുക
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...