
Movies
ചിരഞ്ജീവിയുടെ ഗോഡ് ഫാദർ ചീറ്റിപ്പോയോ? കളക്ഷൻ റിപ്പോർട്ട് ഇതാ
ചിരഞ്ജീവിയുടെ ഗോഡ് ഫാദർ ചീറ്റിപ്പോയോ? കളക്ഷൻ റിപ്പോർട്ട് ഇതാ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള സിനിമ ‘ലൂസിഫറി’ന്റെ തെലുങ്ക് ചിത്രം ഗോഡ്ഫാദർ തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെ ചിത്രം കടത്തിവെട്ടുമോയെന്നായിരുന്നു സോഷ്യൽ മീഡിയയിലടക്കം നടന്ന ചർച്ച.
റിലീസ് ചെയ്ത് നാല് ദിസങ്ങൾകൊണ്ട് 100 കോടി ക്ലബ്ബിൽ ലൂസിഫർ ഇടം നേടിയിരുന്നു. 200 കോടിയാണ് ലൂസിഫറിന്റെ ആഗോള കളക്ഷൻ. ഈ കണക്ക് മറികടക്കാൻ ഗോഡ് ഫാദറിന് കഴിയുമോയെന്ന ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായത്.
ഇപ്പോഴിതാ ഗോഡ്ഫാദറിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള ഓപ്പണിങ് ഈ ചിത്രത്തിന് ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നത്. ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 29 കോടി മാത്രമാണെന്നും വിദേശ മാർക്കറ്റിൽ ഒരു തരത്തിലുമുള്ള ചലനവും സൃഷ്ടിക്കാൻ ഗോഡ്ഫാദറിന് കഴിഞ്ഞിട്ടില്ല എന്നുമാണ് ട്രേഡ് റിപ്പോർട്ടുകൾ കാണിച്ചു തരുന്നത്. ചിത്രത്തിന്റെ ഡൊമസ്റ്റിക് മാർക്കറ്റായ ആന്ധ്ര പ്രദേശ്- തെലുങ്കാന സംസ്ഥാനങ്ങളിൽ പോലും പ്രതീക്ഷിച്ച കളക്ഷൻ ചിത്രത്തിന് വന്നിട്ടില്ല എന്നതാണ് വസ്തുത.
ആദ്യ ദിനം 21 കോടിയോളമാണ് ഈ ചിത്രം ആന്ധ്ര പ്രദേശ്- തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ. വെറും 12 കോടിയോളം മാത്രമാണ് ഗോഡ്ഫാദറിന് ലഭിച്ച ആദ്യ ദിന ഷെയർ. മോശമല്ലാത്ത അഭിപ്രായങ്ങൾ കിട്ടിയിട്ടും ഒരു ചിരഞ്ജീവി ചിത്രം പ്രതീക്ഷിച്ചതിലും താഴെ മാത്രമുള്ള ബോക്സ് ഓഫീസ് പോരാടണം കാഴ്ച വെക്കുന്നത് തെലുങ്ക് ഇന്ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ ചെയ്ത അതിഥി വേഷമാണ് തെലുങ്കിൽ സൽമാൻ ഖാൻ ചെയ്തിരിക്കുന്നത്.
മോഹൻരാജയാണ് ഗോഡ്ഫാദർ സംവിധാനം ചെയിതിരിക്കുന്നത്. മലയാള ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സൽമാൻ ഖാനും ചിത്രത്തിൽ ഉണ്ട്. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന് പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല് ബോക്സ് ഓഫീസില് ഏറ്റവും മികച്ച കളക്ഷനാണ്...
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംബസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്....
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും.. യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര്യത്തിലൂടെ ആലപിച്ച ഈ ഗാനത്തിൻ്റെ കൗതുകകരമായ ദൃശ്യങ്ങളുമായി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന...
വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ഏപ്രിൽ 25-നാണ്...
മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി...