
News
ബാങ്ക് തട്ടിപ്പ്; നടന് അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ
ബാങ്ക് തട്ടിപ്പ്; നടന് അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ
Published on

ബാങ്ക് തട്ടിപ്പുവഴി സിനിമാ നടന് അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ. പ്രമുഖ സ്വകാര്യ ബാങ്കിന്റെ പേരില്‍ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന നടന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചതിനാല്‍ 3.08 ലക്ഷം രൂപ തിരികെ ലഭിക്കും. വ്യാഴാഴ്ചയാണ് സംഭവം. ബാങ്കിലെ ജീവനക്കാരനെന്ന വ്യാജേന ഒരാള്‍ കപൂറിനെ വിളിച്ചു.
കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങള്‍ ആവശ്യപ്പെട്ടു. അതിനായി ബാങ്ക് വിവരങ്ങളും പിന്നീട് ഒ.ടി.പിയും താരം ഫോണില്‍ പങ്കുവെച്ചതായി ഓഷിവാര പൊലീസ് പറഞ്ഞു. അല്‍പ്പസമയത്തിനുള്ളില്‍ കപൂറിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ട് അക്കൗണ്ടുകളിലേക്കായി 4.36 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു.
ഇടപാട് സംബന്ധിച്ച് ബാങ്ക് കപൂറിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.
പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്കുകളുമായി പൊലീസ് ബന്ധപ്പെടുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതിനാല്‍ കപൂറിന് 3.08 ലക്ഷം രൂപ തിരികെ ലഭിക്കും.
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...