യാത്രക്കിടെ മമ്മൂട്ടിയുടെ കൈ നോക്കിയപ്പോള്‍ പാം ഹിസ്റ്ററി തന്നെ തെറ്റുമല്ലോ എന്നൊക്കെ പറഞ്ഞതോടെ ഇംപാക്ട് കൂടി; പുതിയ കഥയുമായി മുകേഷ് !

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത് നടൻ ആണ് മുകേഷ്. നാടക വേദയിലൂടെ കടന്ന് മലയാള സിനിമയിലെ മുന്‍നിരയിലെത്തിയ താരം. നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മുകേഷ്. മുകേഷ് കഥകള്‍” ഏറെ പ്രസിദ്ധമാണ്. സിനിമയ്ക്ക് അകത്തെയും പുറത്തെയും ധാരാളം കഥകള്‍ മുകേഷ് പറയുകയും ഏഴുതുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുമായി ബന്ധപ്പെട്ടൊരു കഥ പങ്കുവെക്കുകയാണ് മുകേഷ്. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മുകേഷ് കഥ പറയുന്നത്. മമ്മൂട്ടിയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് മുകേഷ്. മുമ്പും മമ്മൂട്ടിയെക്കുറിച്ചുള്ള രസകരമായ ഒരുപാട് കഥകള്‍ പങ്കുവച്ചിട്ടുണ്ട്. താരം പങ്കുവച്ച പുതിയ കഥ ഇങ്ങനെ .ദുബായില്‍ നിന്നും അബുദാബിയിലേക്ക് ഒരു ബസ് പോവുകയാണ്. സിനിമാക്കാരാണ് മൊത്തം.
ഒരു പരിപാടി അവതരിപ്പിക്കാനായി പോവുകയാണ്. ഞാനുണ്ട് മമ്മൂക്കയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുണ്ട്. സിദ്ദീഖും കുടുംബവുമുണ്ട്. ലാലും കുടുംബവുമുണ്ട്. മക്കളൊക്കെ ചെറിയ പ്രായമാണ്. ഉത്സവ മൂഡിലാണ് യാത്ര. ഞാനും മമ്മൂക്കയും അടുത്തടുത്താണ് ഇരിക്കുന്നത്. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ അദ്ദേഹത്തിന്റെ കൈ ഇങ്ങനെ പിടിച്ച് നോക്കി.
ഡേയ് നിനക്ക് കൈ നോക്കാന്‍ അറിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ചോദിച്ചത് കൊണ്ട് പറയാം, കോളേജില്‍ പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിയുണ്ടാക്കാന്‍ സാധിച്ചത് കൈ നോട്ടത്തിലൂടെയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചതെന്ന് പറഞ്ഞു. ആഹാ എന്നാ പറയെടാ എന്നായി. ഇതോടെ കുട്ടികളൊക്കെ ഓടി ചുറ്റിനും വന്നു നിന്നു. ആദ്യം തന്നെ പറയാനുള്ളത് ഈ കൈ വച്ച് ആരേയും അടിക്കരുത് എന്നാണെന്ന് ഞാന്‍ പറഞ്ഞു.ഉടനെ എല്ലാവരും ഞെട്ടി. ഒരു അടി കൊടുത്താല്‍ ആള് തീര്‍ന്നു പോവുമല്ലേ എന്നായി മമ്മൂക്ക് .
ഒരിക്കലുമല്ല, അടി കൊണ്ട് ഊപ്പാടിളകും, നിങ്ങള്‍ക്ക് അതിനുള്ള ത്രാണിയില്ല എന്ന് ഞാന്‍ പറഞ്ഞു. കുട്ടികളൊക്കെ ഒറ്റച്ചിരി. കൂടുതല്‍ കേള്‍ക്കാനുള്ള ആഗ്രഹമായി. ഞാന്‍ നോക്കിയിട്ട് അയ്യോ ഇതെന്താ ഇങ്ങനെ, ഇങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ആകാംഷയായി. എന്താണെന്ന് വച്ചാല്‍ എളുപ്പം പറയടെ എന്നായി മമ്മൂക്ക. പാം ഹിസ്റ്ററി തന്നെ തെറ്റുമല്ലോ എന്നൊക്കെ ഞാന്‍ പറഞ്ഞതോടെ ഇംപാക്ട് കൂടി.
ഇതൊരു കലാകാരന് ആകേണ്ട കൈ ആണല്ലോ പിന്നെ എന്തുപറ്റിയെന്ന് ഞാന്‍ പറഞ്ഞതും മമ്മൂക്ക കൈ വലിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചു. നിന്റെ കൈയ്യില്‍ എന്റെ കൈ കൊണ്ടു തന്നെ എന്നെ പറഞ്ഞാല്‍ മതിയെന്നും പറഞ്ഞാണ് മമ്മൂക്ക കൈ വലിച്ചതെന്നാണ് മുകേഷ് പറയുന്നത്. പിന്നീട് താന്‍ ആരുടെയെങ്കിലും കൈ നോക്കണമോ എന്ന് ചോദിച്ചെങ്കിലും ആരും സമ്മതിച്ചില്ലെന്നാണ് മുകേഷ് പറയുന്നത്.
മമ്മൂട്ടിയും മുകേഷ് സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ സിബിഐ 5ല്‍ ഒരുമിച്ചിരുന്നു. മുകേഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമയും സിബിഐ 5 ആണ്. പരമ്പരയിലെ മുന്‍ സിനിമകളെ അപേക്ഷിച്ച് പ്രതീക്ഷിച്ച വിജയം നേടാന്‍ സിബിഐ 5ന് സാധിച്ചിരുന്നില്ല. അതേസമയം, ഒറ്റക്കൊമ്പന്, വിരുന്ന് എന്നിവയാണ് മുകേഷിന്റെ പുതിയ സിനിമകള്‍.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...