ലാലേട്ടനെ മനസ്സിൽ കണ്ടാണ് നല്ല സമയം എഴുതിയത്, പക്ഷേ ലാലേട്ടൻ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ ; കുറിപ്പുമായി ഒമര്‍ ലുലു!
Published on

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഒമർ ലുലു . 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. സൈജു വില്‍സണ്‍, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017ല്‍ ഹണി റോസ്, ബാലു വര്‍ഗീസ്, ധര്മജന് ബോള്‍ഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തില്‍
ഇര്‍ഷാദ് ആണ് നായകന്. തൃശൂര്‍ സ്വദേശി സ്വാമിയേട്ടന് എന്ന കഥാപാത്രത്തെയാണ് ഇര്‍ഷാദ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം മോഹന്‍ലാലിനെ മനസില്‍ കണ്ടാണ് ആദ്യമായി എഴുതിയതെന്ന് ഒമര്‍ ലുലു പറയുന്നു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്
തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് നല്ല സമയം എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ് നല്ല സമയം എഴുതിയത്. പക്ഷേ ലാലേട്ടൻ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ. അതും തൃശ്ശൂരാണ് കഥ നടക്കുന്നത്.
തൃശ്ശൂർ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ, തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്. കഥ കേട്ട് ഇർഷാദ് ഇക്ക പറഞ്ഞു,”കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ്. നാല് പെണ്പിള്ളേരും ഞാനും നൂലുണ്ടയും തമാശയും”.
പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ, ആളുകൾക്ക് ഇഷ്ടമാവുമോ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക, ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും. വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും. ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ. റിസ്ക് എടുത്തവനേ എവിടെ എങ്കിലും എത്തിയിട്ടുള്ളൂ.
അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി. ഇക്ക ഫ്ള്ളാറ്റ്. അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്ക “നല്ല സമയത്തിൽ” പൂണ്ട് വിളയാടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ. എന്റെ ട്രോൾ ഭഗവതികളെ ഇക്കാനെ കാത്തോളി..
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...