പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് തീർപ്പ്. ഏറെ പ്രേക്ഷക പ്രശസ്തി നേടിയ കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച തീര്‍പ്പ് സെപ്തബംര്‍ 30ന് ഒടിടിയിലേക്ക്. ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങി വന്‍താരനിര അണിനരന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സുനില്‍ കെ.എസ്. ആണ് ക്യാമറ.
നാല് ബാല്യകാല സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്നു നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ചിത്രത്തിനാധാരം. ഒരു രാത്രിയില്‍ നടക്കുന്ന തീര്‍ത്തും അപ്രതിക്ഷിത സംഭവങ്ങളും, നാലുപേരുടെയും ഭൂതകാലം അതുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നുമാണ് തീര്‍പ്പ് പറയുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...