എല്ലാം കൈവിട്ട് പോകുന്നു, ശ്രീനാഥ് ഭാസിയുടെ രക്തവും, നഖവും, തലമുടിയും ലാബില്‍ പരിശോധിക്കുന്നു, പോലീസിന്റെ നിർണ്ണായക നീക്കം

മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ നടന് ശ്രീനാഥ് ഭാസിയെ പൂട്ടാനിറങ്ങി പൊലീസ്. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാൻ പോലീസിന്റെ നിർണ്ണായക നീക്കം. നടന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു
അവതാരകയുടെ പരാതിയെത്തുടർന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ കണ്ടു. ഇതേത്തുടർന്ന് അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അവതാരകയുടെ മൊഴി രേഖപ്പെടുത്തിയ മരട് പോലീസ് ഇന്നലെ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തിരുന്നു. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി, സ്റ്റേഷന് ജാമ്യത്തിലാണ് നടനെ വിട്ടത്.
ചോദ്യം ചെയ്യലില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ ആരോപണങ്ങളെ നടന് തള്ളിക്കളഞ്ഞു. അസഭ്യമായി താന്‍ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പോലീസിന് നല്കിയ മറുപടി.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, നടനും സിനിമയുടെ നിര്‍മാതാവിനും, സിനിമയുടെ പിആര്‍ഒക്കും കത്ത് അയക്കാന്‍ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...